മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ നിര്‍ണായക നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) സ്റ്റാർ ബാറ്റർ വിരാട് കോലി. ലീഗില്‍ 6,500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോഡാണ് കോലി സ്വന്തം പേരില്‍ ചേര്‍ത്തത്. ബ്രാബോൺ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരെയാണ് കോലിയുടെ നേട്ടം.
താരത്തിന്‍റെ 22ാം മത്സരവും 212ാം ഇന്നിങ്സുമായിരുന്നു ഇത്. ഈ മത്സരത്തിന് മുന്‍പ് വെറും ഒരു റണ്‍സ് മാത്രമായിരുന്നു ലീഗില്‍ 6,500 തികയ്‌ക്കാന്‍ കോലിക്ക് വേണ്ടിയിരുന്നത്. ഹർപ്രീത് ബ്രാറിന്‍റെ പന്തിൽ സിംഗിളെടുത്താണ് ബാംഗ്ലൂര്‍ ഓപ്പണര്‍ ചരിത്ര നേട്ടം ആഘോഷിച്ചത്. മത്സരത്തില്‍ 20 റണ്‍സെടുത്ത് താരം പുറത്തായിരുന്നു.
നിലവില്‍ 6519 റണ്‍സുമായി ലീഗിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഏറെ മുന്നിലാണ് കോലി. ശിഖര്‍ ധവാന്‍ 6186 (203 ഇന്നിങ്സ്), ഡേവിഡ് വാര്‍ണര്‍ 5876 (160 ഇന്നിങ്‌സ്), രോഹിത് ശര്‍മ 5829 (220 ഇന്നിങ്‌സ്), സുരേഷ് റെയ്‌ന 5528 (200 ഇന്നിങ്‌സ്) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.