മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സെടുത്തത്. 42 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍.
ഹര്‍ദികിന് പുറമെ 21 പന്തില്‍ 35 റണ്‍സെടുത്ത അഭിനവ് മനോഹര്‍മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നോസ് നഷ്‌ട്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഗുജറാത്തിന്‍റെ ഇന്നിങ്സിന്‍റെ ആദ്യ ഓവര്‍ നാടകീയമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ 4 വൈഡുകളാണ് പിറന്നത്.
ഇതടക്കം ആകെ 17 റണ്‍സാണ് ആദ്യഓവറില്‍ തന്നെ ഗുജറാത്തിന് ലഭിച്ചത്. എന്നാല്‍ മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ(7) ഭുവനേശ്വര്‍ പുറത്താക്കി. തുടര്‍ന്നെത്തിയ സായ് സുദര്‍ശന്‍ (9 പന്തില്‍ 11), മാത്യു വെയ്‌ഡ് (19) എന്നിവര്‍ വേഗം തിരിച്ച് കയറി.
ഈ സമയം എട്ട് ഓവറില്‍ മൂന്നിന് 64 എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീട് ഒന്നിച്ച ഹര്‍ദിക്കും ഡേവിഡ് മില്ലറുമാണ് ഗുജറാത്തിനെ 100 കടത്തിയത്. എന്നാല്‍ കരുതലോടെ കളിച്ച മില്ലറെ (12) മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കി. തുടര്‍ന്നെത്തിയ അഭിനവ് മനോഹറിന് മൂന്ന് തവണയാണ് ജീവന്‍ കിട്ടിയത്. രാഹുല്‍ തിവാട്ടിയയെ (4 പന്തില്‍ 6) പുരാന്‍ റണ്ണൗട്ടാക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ കുറ്റി തെറിച്ച് റാഷിദ് ഖാന്‍ തിരിച്ച് കയറുകയും ചെയ്‌തു.
ഹൈദരാബാദിനായി ഭുവനേശ്വര്‍കുമാര്‍, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഉമ്രാന്‍ മാലിഖ്, മാർക്കോ ജാൻസെൻ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.