ETV Bharat / sports

IPL 2022 | ചെന്നൈക്കെതിരെ ഹൈദരാബാദിന് 155 റണ്‍സ് വിജയ ലക്ഷ്യം - Sunrisers Hyderabad vs Chennai Super Kings

35 പന്തില്‍ 48 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ്‌ സ്‌കോറര്‍

IPL 2022  Sunrisers Hyderabad vs Chennai Super Kings  ചെന്നൈ സൂപ്പര്‍ കിങ്സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
IPL 2022 | ചെന്നൈക്കെതിരെ ഹൈദരാബാദിന് 155 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Apr 9, 2022, 5:44 PM IST

മുംബൈ : ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 155 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തിലാണ് 154 റണ്‍സെടുത്തത്. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയ ഹൈദരാബാദ് ബൗളര്‍മാരാണ് ചെന്നൈ ബാറ്റര്‍മാരെ ഒതുക്കിയത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയിന്‍ അലിയാണ് ചെന്നൈയുടെ ടോപ്‌ സ്‌കോറര്‍.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്‌കോര്‍ 25ല്‍ നില്‍ക്കെ നാലാം ഓവറിന്‍റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെ സംഘത്തിന് നഷ്‌ടമായി. 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ഉത്തപ്പയെ വാഷിങ്ടണ്‍ സുന്ദറാണ് മടക്കിയത്. വൈകാതെ തന്നെ ഋതുരാജ് ഗെയ്ക്‌വാദിനെ മടക്കി നടരാജന്‍ ചെന്നൈയെ പ്രതിരോധത്തിലാക്കി.

13 പന്തില്‍ നിന്ന് 16 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മൊയിന്‍ അലി - അമ്പാട്ടി റായിഡു സഖ്യമാണ് ചെന്നൈ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് ടീം ടോട്ടിലേക്ക് ചേര്‍ത്തത്. റായിഡുവിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തില്‍ 27 റണ്‍സാണ് റായിഡുവിന് നേടാനായത്.

പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മൊയിന്‍ അലിയും വീണു. 15ാം ഓവറില്‍ ഏയ്ഡന്‍ മാര്‍ക്രമാണ് അലിയെ തിരിച്ച് കയറ്റിയത്. തുടര്‍ന്നെത്തിയ ശിവം ദുബെ (3), എം.എസ് ധോണി (3) എന്നിവര്‍ നിരാശപ്പെടുത്തി.

15 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ് അവസാനമായി സ്‌കോറിങ് ഉയര്‍ത്താനുള്ള ചെറിയ ശ്രമം നടത്തിയത്. ഡ്വെയ്ന്‍ ബ്രാവോ (8*), ക്രിസ് ജോര്‍ദാന്‍ (6*) എന്നിവര്‍ പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഏയ്ഡന്‍ മാര്‍ക്രം, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

For All Latest Updates

TAGGED:

IPL 2022
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.