ETV Bharat / sports

IPL 2022: തകര്‍ത്താടി മില്ലറും തെവാട്ടിയയും; ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് തോല്‍വി

author img

By

Published : Apr 30, 2022, 7:51 PM IST

ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്.

ipl 2022  ipl 2022 highlights  royal challengers bangalore vs gujarat  ഐപിഎല്‍ 2022  ഗുജറാത്ത് ടൈറ്റന്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2022: തകര്‍ത്താടി മില്ലറും തിവാട്ടിയയും; ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് തോല്‍വി

മുംബൈ: ഐപിഎല്ലില്‍ ജയം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാംഗ്ലൂരിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 170/6 (20), ഗുജറാത്ത് ടൈറ്റന്‍സ്: 174/4 (19.3). അഞ്ചാം വിക്കറ്റില്‍ അടിച്ച് തകര്‍ത്ത രാഹുല്‍ തെവാട്ടിയ- ഡേവിഡ് മില്ലര്‍ സഖ്യമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 25 പന്തില്‍ 43 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 39 റണ്‍സാണ് മില്ലറുടെ സമ്പാദ്യം. പുറത്താവാതെ നിന്ന ഇരുവരും 79 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ശുഭ്‌മാൻ ഗിൽ (28 പന്തില്‍ 31) , വൃദ്ധിമാൻ സാഹ (22 പന്തില്‍ 29), സായ് സുദർശൻ (14 പന്തില്‍ 20), ഹാർദിക് പാണ്ഡ്യ (5 പന്തില്‍ 3) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. ബാംഗ്ലൂരിനായി വാനിന്ദു ഹസരങ്ക നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഷഹബാസ് അഹമ്മദിനും രണ്ട് വിക്കറ്റുണ്ട്.

നേരത്തെ ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ബാംഗ്ലൂരിന് അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലി, രജത് പടിദാര്‍ എന്നിവരുടെ പ്രകടനമാണ് ബാഗ്ലൂരിന് തുണയായത്. രജത് പടിദാര്‍ 32 പന്തില്‍ 52 റണ്‍സും, കോലി 53 പന്തില്‍ 58 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ 99 റണ്‍സാണ് കോലി- പടിദാര്‍ സഖ്യം ബാംഗ്ലൂര്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. 18 പന്തില്‍ 33 റണ്‍സെടുത്ത മാക്‌സ്‌വെലും, 8 പന്തില്‍ 16 റണ്‍സെടുത്ത മഹിപാൽ ലോംറോറും സ്കോർ ഉയർത്തുന്നതില്‍ നിര്‍ണായകമായി.

ഡുപ്ലെസിസ് (0), ദിനേഷ്‌ കാര്‍ത്തിക് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഷഹബാദ് അഹമ്മദ് (2) പുറത്താവാതെ നിന്നു. ഗുജറാത്തിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാങ്‌വാന്‍ തിളങ്ങി. റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.