മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ബാംഗ്ലൂരിറങ്ങുന്നത്.
മറുവശത്ത് ചെന്നൈ ഒരുമാറ്റം വരുത്തി. മിച്ചല്‍ സാന്‍റ്‌നര്‍ പുറത്തായപ്പോള്‍ മൊയിന്‍ അലിയാണ് ടീമില്‍ ഇടംനേടിയത്. സീസണില്‍ ബാംഗ്ലൂര്‍ തങ്ങളുടെ 11ാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈക്കിത് 10ാം മത്സരമാണ്. കളിച്ച 10 മത്സരങ്ങളില്‍ അഞ്ച് ജയം നേടിയ ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അറാം സ്ഥാനത്തും, ഒമ്പതില്‍ മൂന്ന് ജയമുള്ള ചെന്നൈ ഒമ്പതാമതുമാണ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : ഫാഫ് ഡു പ്ലെസിസ് (സി), വിരാട് കോലി, രജത് പതിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക്, മഹിപാൽ ലോംറോർ, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്.
ചെന്നൈ സൂപ്പർ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (സി), രവീന്ദ്ര ജഡേജ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിങ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷണ.