ETV Bharat / sports

IPL 2022 | പച്ച ജഴ്‌സിയിലെ വിജയം ബാംഗ്ലൂരിനെ തുണയ്‌ക്കുമോ ; ചരിത്രത്തില്‍ പ്രതീക്ഷവച്ച് ആരാധകര്‍ - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

നേരത്തെ പച്ച ജഴ്‌സിയിൽ ജയിച്ച സീസണുകളില്‍ ഫൈനലിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞുവെന്നതാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്

IPL 2022  RCB win Green Jersey Match against SRH  royal challengers bangalore Green Jersey  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജേഴ്‌സിയില്‍ ജയിച്ചു
IPL 2022: പച്ച ജേഴ്‌സിയിലെ വിജയം ബാംഗ്ലൂരിനെ തുണയ്‌ക്കുമോ; ചരിത്രത്തില്‍ പ്രതീക്ഷവെച്ച് ആരാധകര്‍
author img

By

Published : May 9, 2022, 9:47 AM IST

മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പച്ച ജഴ്‌സിയില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയ വിജയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആരാധകര്‍. നേരത്തെ പച്ച ജഴ്‌സിയിൽ ജയിച്ച സീസണുകളില്‍ ഫൈനലിലെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞുവെന്നതാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. ഇതുവരെ 11 മത്സരങ്ങളിലാണ് ബാംഗ്ലൂര്‍ പച്ചയണിഞ്ഞ് കളിക്കാനിറങ്ങിയത്.

ഇതില്‍ ഇത്തവണത്തേത് ഉൾപ്പടെ മൂന്ന് തവണ മാത്രമാണ് ടീമിന് ജയിക്കാനായത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ട് തവണ ജയിച്ചപ്പോഴും ടീമിന് ഫൈനലിലെത്താനായി എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂര്‍ ആദ്യമായി പച്ച ജഴ്‌സിയില്‍ കളത്തിലിറങ്ങിയത്. അന്ന് ടസ്‌കേഴ്‌സിനെ 9 വിക്കറ്റിന് തകർത്ത ബാംഗ്ലൂര്‍ ഫൈനലിലെത്തി.

14 മത്സരങ്ങളില്‍ 9 ജയവുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സംഘം ഫൈനലിലെത്തിയത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 58 റണ്‍സിന് തോല്‍വി വഴങ്ങി. തുടര്‍ന്ന് 2016ലായിരുന്നു രണ്ടാമത്തെ ജയം വന്നത്. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തില്‍ 144 റൺസിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം.

ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കുമെത്തിയ സംഘം കലാശപ്പോരില്‍ വീണു. ഇക്കുറി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് ബാംഗ്ലൂര്‍ കീഴടങ്ങിയത്. ഇതോടെ ഈ സീസണിലും ബാംഗ്ലൂരിന് ഫൈനലില്‍ എത്താനാവുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവിലെ പോയിന്‍റ് പട്ടികയില്‍ 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാറായിട്ടുമില്ല. എന്തായാലും പച്ച ജഴ്‌സിയുടെ ചരിത്രം ബാംഗ്ലൂരിനെ കാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

also read: IPL 2022 | റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജഴ്‌സി അണിയുന്നത് എന്തിനാണ് ?

ഹൈദരാബാദിനെതിരെ 67 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ബാംഗ്ലൂർ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന്‍റെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 19.2 ഓവറിൽ 125 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ വനിന്ദു ഹസരങ്കയാണ് ഹൈദരാബാദ് നിരയുടെ നട്ടെല്ലൊടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.