മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ഇറങ്ങുന്നത്.
ദർശൻ നൽകണ്ടെ, സായ് സുദർശന്‍ എന്നിവര്‍ പുറത്തായപ്പോള്‍ യാഷ് ദയാൽ, വിജയ് ശങ്കർ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. മറുവശത്ത് ഒരുമാറ്റവുമായാണ് രാജസ്ഥാന്‍ വരുത്തിയത്. ട്രെന്‍റ് ബോൾട്ടിന് പകരം ജിമ്മി നിഷാമാണ് ടീമില്‍ ഇടം പിടിച്ചത്. സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് രാജസ്ഥാനും ഗുജറാത്തും ഇറങ്ങുന്നത്.
അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ മൂന്ന് റണ്‍സിന്‍റെ ആവേശ ജയം തേടിയാണ് രാജസ്ഥാന്‍റെ വരവ്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് ഗുജറാത്തെത്തുന്നത്.
രാജസ്ഥാൻ റോയൽസ് : ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ (സി), റാസി വാൻ ഡെർ ഡസ്സൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജെയിംസ് നീഷാം, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ.
ഗുജറാത്ത് ടൈറ്റൻസ് : മാത്യു വെയ്‌ഡ്, ശുഭ്‌മാൻ ഗിൽ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ (സി), ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി, യാഷ് ദയാൽ.