അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാണ് സഞ്‌ജുവും സംഘവും രണ്ടാം ക്വാളിഫയറിനിറങ്ങുന്നത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ മറികടന്നാണ് ബാംഗ്ലൂരിന്‍റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇരുടീമും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചിട്ടുണ്ട്.
-
🚨 Toss Update 🚨@rajasthanroyals have elected to bowl against @RCBTweets.
— IndianPremierLeague (@IPL) May 27, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB pic.twitter.com/RxSqb19C3s
">🚨 Toss Update 🚨@rajasthanroyals have elected to bowl against @RCBTweets.
— IndianPremierLeague (@IPL) May 27, 2022
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB pic.twitter.com/RxSqb19C3s🚨 Toss Update 🚨@rajasthanroyals have elected to bowl against @RCBTweets.
— IndianPremierLeague (@IPL) May 27, 2022
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB pic.twitter.com/RxSqb19C3s
റണ്‍ വേട്ടക്കാരില്‍ ഒന്നാമനായ ജോസ് ബട്‌ലറും, നായകന്‍ സഞ്‌ജു സാംസണും ഉള്‍പ്പെടുന്ന റോയല്‍സ് ബാറ്റിംഗ് നിര ശക്തമാണ്. എന്നാൽ സ്ഥിരതയില്ലാതെ പന്തെറിയുന്ന ബോളിങ് നിരയാണ് രാജസ്ഥാന്‍റെ തലവേദന. ഗുജറാത്തിനെതിരെ ആദ്യ ക്വാളിഫയറില്‍ മികച്ച റണ്‍സ് കണ്ടെത്തിയിട്ടും ബോളിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന് തോൽവി സമ്മാനിച്ചത്.
മുന്‍നിര താരങ്ങളായ വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരില്‍ നിന്ന് മികച്ച പ്രകടനമാണ് ബാംഗ്ലൂര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എലിമിനേറ്ററിലെ രജത് പടിദാറിന്‍റെ പ്രകടനവും, ഡെത്ത് ഓവറിലെ ബോളര്‍മാരുടെ പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഫിനിഷിങ് റോളില്‍ ദിനേഷ് കാര്‍ത്തിക്ക് വെടിക്കെട്ട് പ്രകടനം കാഴ്‌ചവച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
-
🚨 Team News 🚨@rajasthanroyals & @RCBTweets remain unchanged.
— IndianPremierLeague (@IPL) May 27, 2022 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB
A look at the Playing XIs 🔽 pic.twitter.com/Typ7SmkRsX
">🚨 Team News 🚨@rajasthanroyals & @RCBTweets remain unchanged.
— IndianPremierLeague (@IPL) May 27, 2022
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB
A look at the Playing XIs 🔽 pic.twitter.com/Typ7SmkRsX🚨 Team News 🚨@rajasthanroyals & @RCBTweets remain unchanged.
— IndianPremierLeague (@IPL) May 27, 2022
Follow the match ▶️ https://t.co/orwLrIaXo3 #TATAIPL | #RRvRCB
A look at the Playing XIs 🔽 pic.twitter.com/Typ7SmkRsX
പ്ലേയിങ് ഇലവൻ
രാജസ്ഥാൻ റോയൽസ് : യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലര്‍, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, രവിചന്ദ്രൻ അശ്വിൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹൽ, ഒബേദ് മക്കോയ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോലി, രജത് പതിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ്.