ETV Bharat / sports

ക്യാപ്റ്റനും വിക്കറ്റ് കീപ്പറും മികച്ച ബാറ്ററും, സഞ്‌ജു അസാമാന്യ പ്രതിഭയെന്ന് സംഗക്കാര - രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍

'ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഗെയിമിനോടുള്ള തന്‍റെ അഭിനിവേശം സഞ്‌ജു കാണിച്ചു തന്നു. തന്ത്രങ്ങള്‍ മെനയുന്നതിലും അവന്‍ കൂടുതല്‍ മെച്ചപ്പെട്ടു' - സംഗക്കാര

IPL 2022  Rajasthan Royals director of cricket Kumar Sangakkara  Kumar Sangakkara on Sanju Samson  Sanju Samson  Rajasthan Royals captain Sanju Samson  ഐപിഎല്‍ 2022  സഞ്‌ജു സാംസണ്‍  കുമാര്‍ സംഗക്കാര  സഞ്‌ജു സാംസണെക്കുറിച്ച് കുമാര്‍ സംഗക്കാര  രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍  രാജസ്ഥാന്‍ ടീം ഡയറക്‌ടര്‍ സംഗക്കാര
ക്യാപ്റ്റനും വിക്കറ്റ് കീപ്പറും മികച്ച ബാറ്ററും, സഞ്‌ജു അസാമാന്യ പ്രതിഭയെന്ന് സംഗക്കാര
author img

By

Published : May 28, 2022, 3:41 PM IST

അഹമ്മദാബാദ് : രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അസാമാന്യ പ്രതിഭയെന്ന് ടീം ഡയറക്‌ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുന്നതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഗക്കാര രാജസ്ഥാന്‍ ക്യാപ്റ്റനെ പ്രശംസിച്ചത്. ഐപിഎല്‍ സീസണില്‍ ക്യാപ്റ്റൻ, വിക്കറ്റ് കീപ്പര്‍, ബാറ്റര്‍ എന്നീ മൂന്ന് റോളുകളും മികച്ച രീതിയില്‍ സഞ്‌ജുവിന് കൈകാര്യം ചെയ്യാനായെന്നും സംഗക്കാര പറഞ്ഞു.

'കഠിനമായ സാഹചര്യങ്ങളിലാണ് കഴിഞ്ഞ സീസണ്‍ സഞ്‌ജു തുടങ്ങിയത്. ഒരു യുവ നിരയെയാണ് സഞ്ജുവിന് ലഭിച്ചത്. കൊവിഡ് ബബിളില്‍ കഴിയുന്നതിന്‍റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.

എന്നാൽ അവൻ ശരിക്കും തന്‍റെ റോളിലേക്ക് വളർന്നു. വളരെ സംയമനം പാലിക്കുന്ന, മൃദുഭാഷിയായ വ്യക്തിയാണ് സഞ്‌ജു. ബാറ്റിങ്ങില്‍ അസാധാരണ കഴിവ് സഞ്ജുവിനുണ്ട്' - സംഗക്കാര പറഞ്ഞു.

ടീമിലെ തന്‍റെ പങ്കിനെക്കുറിച്ച് സഞ്‌ജു കൂടുതൽ ബോധവാനാണെന്നും സംഗക്കാര പറഞ്ഞു. 'ക്യാപ്റ്റന്‍സി എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഗെയിമിനോടുള്ള തന്‍റെ അഭിനിവേശം അവന്‍ കാണിച്ചുതന്നു. തന്ത്രങ്ങള്‍ മെനയുന്നതിലും സഞ്ജു കൂടുതല്‍ മെച്ചപ്പെട്ടു.

തന്‍റെ ടീമിനെ അവന്‍ ശരിക്കും വിശ്വാസത്തിലെടുത്തു. ഈ ടീം അവനെ ഒരു നായകനായാണ് കാണുന്നത്. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, പിന്നെ ബട്‌ലറിനൊപ്പം ടീമിന്‍റെ മികച്ച ബാറ്ററുമായി. അതത്ര എളുപ്പമുള്ള കാര്യമല്ല.

also read: കെജിഎഫിനെ തോല്‍പ്പിച്ച സഞ്ജു സാംസൺ എന്ന നായകൻ..

ഈ സീസണില്‍ സഞ്ജു അതെല്ലാം വളരെ നന്നായി ചെയ്തു. തന്‍റെ റോള്‍ എന്താണെന്ന് സഞ്ജുവിന് വളരെ വ്യക്തമായിക്കഴിഞ്ഞു' - സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.