ETV Bharat / sports

IPL 2022 | മുംബൈക്കെതിരെ രാജസ്ഥാന് മികച്ച വിജയം

രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സെടുക്കാനേ കഴിഞ്ഞൂള്ളൂ

IPL 2022  Rajasthan Royals beat Mumbai Indians  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ്
ഐപിഎല്‍: മുംബൈക്കെതിരെ രാജസ്ഥാന് മികച്ച വിജയം
author img

By

Published : Apr 2, 2022, 8:20 PM IST

മുംബൈ : ഐഎപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 23 റണ്‍സിന്‍റെ വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണില്‍ രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം വിജയം പിടിച്ചപ്പോള്‍ മുംബൈ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും വഴങ്ങി.

സെഞ്ചുറി നേടിയ ജോസ് ബട്‌ലറും ബൗളിങ്ങില്‍ തിളങ്ങിയ യുസ്‌വേന്ദ്ര ചാഹലുമാണ് രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായത്. സ്‌കോര്‍: രാജസ്ഥാന്‍ 193/8(20), മുംബൈ 170/8 (20).രാജസ്ഥാന്‍ ഉയര്‍ത്തിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് തുടക്കം തന്നെ പാളി.

രണ്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ടീം ടോട്ടല്‍ 15-ല്‍ നില്‍ക്കെ നായകന്‍ രോഹിത് ശര്‍മ പുറത്തായി. അഞ്ച് പന്തില്‍ 10 റണ്‍സ് നേടിയതാരം പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. രണ്ടാമനായെത്തിയ അന്‍മോല്‍പ്രീത് സിങ്ങും നിരാശപ്പെടുത്തി.

നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത അന്‍മോല്‍പ്രീതിനെ നവ്ദീപ് സൈനി ദേവ്ദത്ത് പടിക്കലിന്‍റെ കൈയിലെത്തിച്ചു. തുടര്‍ന്നെത്തിയ തിലക് വര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ മുംബൈക്ക് പ്രതീക്ഷവച്ചു. എന്നാല്‍ ടീം ടോട്ടല്‍ 121-ല്‍ നില്‍ക്കെ ഇഷാന്‍ പുറത്തായി. 43 പന്തുകളില്‍ 54 റണ്‍സെടുത്ത ഇഷാനെ ട്രെന്‍റ് ബോള്‍ട്ട് സൈനിയുടെ കൈയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് 33 പന്തില്‍ 61 റണ്‍സെടുത്ത തിലക്‌ വര്‍മയും മടങ്ങി. അശ്വിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് താരം തിരിച്ചുകയറിയത്. ഐപിഎല്ലില്‍ തിലകിന്‍റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. പിന്നാലെ ടിം ഡേവിഡിനെയും (3 പന്തില്‍ 1), ഡാനിയല്‍ സാംസിനെയേും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി ചാഹല്‍ മത്സരം രാജസ്ഥാന് അനുകൂലമാക്കി.

തുടര്‍ന്നെത്തിയ മുരുകന്‍ അശ്വിനെ സഞ്ജു റണ്ണൗട്ടാക്കുകയും പൊള്ളാര്‍ഡ് (24 പന്തില്‍ 22) മടങ്ങുകയും ചെയ്‌തതോടെ മുംബൈയുടെ പതനം പൂര്‍ത്തിയായി. രാജസ്ഥാനായി നവ്‌ദീപ് സൈനിയും ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം നേടി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാനായി തുടക്കം മുതല്‍ ജോസ് ബട്‌ലര്‍ കത്തിക്കയറി. സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാളും (രണ്ട് പന്തില്‍ 1) മൂന്നാമന്‍ ദേവ്ദത്ത് പടിക്കലും (7 പന്തില്‍ 7) വേഗം തിരിച്ച് കയറിതോടെ ആറ് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണെ കൂട്ടുപിടിച്ച് ബട്‌ലര്‍ അടിതുടര്‍ന്നു.

മറുവശത്ത് സഞ്ജുവും അനായാസം റണ്‍സ് കണ്ടെത്തിയതോടെ 14 ഓവറില്‍ ടീം സ്‌കോര്‍ 130ല്‍ എത്തി. 15ാം ഓവറിന്‍റെ രണ്ടാം പന്തില്‍ 21 പന്തില്‍ 30 റണ്‍സെടുത്ത സഞ്‌ജു വീണു. എന്നാല്‍ തുടര്‍ന്നെത്തിയ ഷിമ്രോന്‍ ഹെറ്റ്‌മയര്‍ കളം വാണു. 14 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി 35 റണ്‍സെടുത്താണ് താരം കളം വിട്ടത്.

also read: FIFA World Cup 2022 | മരണഗ്രൂപ്പില്ല, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ

ഹെറ്റ്‌മയറിന് പിന്നാലെ ബട്‌ലറും (68 പന്തില്‍ 100)പുറത്തായതോടെ രാജസ്ഥാന്‍റെ സ്‌കോറിന്‍റെ വേഗത കുറഞ്ഞു. അവസാന ഓവറുകളില്‍ വേണ്ട വിധം റണ്‍സ് കണ്ടെത്താനും രാജസ്ഥാന് കഴിഞ്ഞില്ല. റിയാന്‍ പരാഗ് (4 പന്തില്‍ 5), ആര്‍ അശ്വിന്‍ (1 പന്തില്‍ 1), നവ്‌ദീപ് സെയ്‌നി (2 പന്തില്‍ 2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ട്രെന്‍റ് ബോള്‍ട്ട് (1 പന്തില്‍ 1) പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.