മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തിളക്കം. അവസാന ഓവറിൽ വിജയം മാറിമറഞ്ഞ മത്സരത്തിൽ 15 റൺസിനാണ് റോയൽസ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്‍റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടാനായത്.
-
Buttler bags another Player of the Match award for his excellent knock of 116 as @rajasthanroyals win by 15 runs.#TATAIPL #DCvRR pic.twitter.com/3V37XM1n6A
— IndianPremierLeague (@IPL) April 22, 2022 " class="align-text-top noRightClick twitterSection" data="
">Buttler bags another Player of the Match award for his excellent knock of 116 as @rajasthanroyals win by 15 runs.#TATAIPL #DCvRR pic.twitter.com/3V37XM1n6A
— IndianPremierLeague (@IPL) April 22, 2022Buttler bags another Player of the Match award for his excellent knock of 116 as @rajasthanroyals win by 15 runs.#TATAIPL #DCvRR pic.twitter.com/3V37XM1n6A
— IndianPremierLeague (@IPL) April 22, 2022
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഓപ്പണറർമാരായ ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെും ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ധസെഞ്ചുറിയുടെയും അവസാന ഓവറുകളിൽ തകർത്തടിച്ച നായകൻ സഞ്ജു സാംസണിന്‍റെയും മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 222 റണ്‍സെടുത്തത്. ബട്‌ലര്‍ 65 പന്തില്‍ 113 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 35 പന്തില്‍ 54 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.
-
A wicket maiden from @prasidh43 👏👏#TATAIPL #DCvRR pic.twitter.com/LsP4V16Th6
— IndianPremierLeague (@IPL) April 22, 2022 " class="align-text-top noRightClick twitterSection" data="
">A wicket maiden from @prasidh43 👏👏#TATAIPL #DCvRR pic.twitter.com/LsP4V16Th6
— IndianPremierLeague (@IPL) April 22, 2022A wicket maiden from @prasidh43 👏👏#TATAIPL #DCvRR pic.twitter.com/LsP4V16Th6
— IndianPremierLeague (@IPL) April 22, 2022
രാജസ്ഥാന്‍ ഉയർത്തിയ റൺമലയ്ക്കു മുന്നിൽ ആത്മവിശ്വാസത്തോടെയാണ് ഡൽഹിക്ക് ഓപ്പണർമാർ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് 4.3 ഓവറില്‍ 43 റണ്‍സാണ് ചേർത്തത്. 28 റൺസുമായി വാർണർ പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ മടങ്ങി. പിന്നീടെത്തിയ സർഫ്രാസ് ഖാനും നിരാശപ്പെടുത്തി.
-
An excellent 100-run partnership comes up between the @rajasthanroyals openers 💪💪
— IndianPremierLeague (@IPL) April 22, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/IOIoa87Os8 #DCvRR #TATAIPL pic.twitter.com/MWHK6cLRCw
">An excellent 100-run partnership comes up between the @rajasthanroyals openers 💪💪
— IndianPremierLeague (@IPL) April 22, 2022
Live - https://t.co/IOIoa87Os8 #DCvRR #TATAIPL pic.twitter.com/MWHK6cLRCwAn excellent 100-run partnership comes up between the @rajasthanroyals openers 💪💪
— IndianPremierLeague (@IPL) April 22, 2022
Live - https://t.co/IOIoa87Os8 #DCvRR #TATAIPL pic.twitter.com/MWHK6cLRCw
പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഋഷഭ് പന്തും പൃഥ്വി ഷായും ചേര്‍ന്ന് ഡല്‍ഹിയെ പത്താം ഓവറില്‍ 99ല്‍ എത്തിച്ചു. പൊരുതി നിന്ന പൃഥ്വി ഷാ 37 റൺസുമായി മടങ്ങി. പിന്നാലെ ദേവ്‌ദത്ത് പടിക്കലിന് പിടികെടുത്ത് ഋഷഭ് പന്തും മടങ്ങിയതോടെ ഡല്‍ഹിയുടെ പ്രതീക്ഷ മങ്ങി.
പിന്നീടെത്തിയ ലളിത് യാദവ് കൂറ്റനടികളുമായി കളം നിറഞ്ഞതോടെ മത്സരം വീണ്ടും ഡൽഹിയുടെ വഴിയിലെത്തി. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 18 റണ്‍സടിച്ച് റൊവ്മാന്‍ പവലും പ്രതീക്ഷ നല്‍കി. എന്നാൽ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ പ്രസിദ്ധ് കൃഷ്‌ണ ലളിത് യാദവിനെ പുറത്താക്കി വിക്കറ്റ് മെയ്‌ഡനാക്കിയതോടെ അവസാന ഓവറിൽ 36 റണ്‍സെന്നതായി ഡല്‍ഹിയുടെ ലക്ഷ്യം.
-
Proud. Of. Everything. You. Gave. On. The. Crease. Tonight.#YehHaiNayiDilli | #IPL2022 | #DCvRR | @Ravipowell26 #TATAIPL | #IPL | #DelhiCapitals pic.twitter.com/Ee8Rh3rKPr
— Delhi Capitals (@DelhiCapitals) April 22, 2022 " class="align-text-top noRightClick twitterSection" data="
">Proud. Of. Everything. You. Gave. On. The. Crease. Tonight.#YehHaiNayiDilli | #IPL2022 | #DCvRR | @Ravipowell26 #TATAIPL | #IPL | #DelhiCapitals pic.twitter.com/Ee8Rh3rKPr
— Delhi Capitals (@DelhiCapitals) April 22, 2022Proud. Of. Everything. You. Gave. On. The. Crease. Tonight.#YehHaiNayiDilli | #IPL2022 | #DCvRR | @Ravipowell26 #TATAIPL | #IPL | #DelhiCapitals pic.twitter.com/Ee8Rh3rKPr
— Delhi Capitals (@DelhiCapitals) April 22, 2022
ALSO READ: IPL: ലേലത്തില്‍ പണക്കൊഴുപ്പ്, കളിക്കളത്തിൽ വൻ ഫ്ലോപ്പ്; അറിയാം ആ താരങ്ങളെ
മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും പവൽ സിക്‌സറിന് പറത്തി. എന്നാല്‍ സിക്‌സടിച്ച മൂന്നാം പന്ത് അമ്പയര്‍ നോ ബോള്‍ വിളിക്കാത്തതിനെച്ചൊച്ചി ഡല്‍ഹി താരങ്ങള്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കളിക്കാരോട് തിരിച്ചുവരാന്‍ വരെ പന്ത് ആവശ്യപ്പെട്ടു.
നാടകീയ നിമിഷങ്ങൾക്കൊടുവിൽ അവസാന മൂന്നു പന്തിൽ രണ്ടു റൺസ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. രാജസ്ഥാനു വേണ്ടി പ്രസിദ്ധ് കൃഷ്‌ണയും ആര്‍. അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്‍റുമായി രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.