നവി മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങുക.
ഡേവിഡ് വാര്‍ണര്‍, ആന്‍റിച്ച് നോര്‍ട്‌ജെ, സർഫറാസ് ഖാന്‍ എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ടിം സീഫെർട്ട്, ഖലീല്‍ അഹമ്മദ്, മൻദീപ് സിങ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്‌ടമായത്. ഒരുമാറ്റമാണ് ലഖ്‌നൗ വരുത്തിയിട്ടുള്ളത്. കൃഷ്‌ണപ്പ ഗൗതം ടീമില്‍ ഇടം നേടിയപ്പോള്‍ മനീഷ് പാണ്ഡേയാണ് പുറത്തായത്.
also read: IPL 2022 | നിതീഷ് റാണയ്‌ക്ക് പിഴ ശിക്ഷ, ബുംറയ്‌ക്ക് താക്കീത്
ലഖ്‌നൗ സീസണില്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുമ്പോള്‍ ഡല്‍ഹിക്കിത് മൂന്നാം മത്സരമാണ്. കഴിഞ്ഞ രണ്ട് മത്സത്തില്‍ ഒരു വിജയമാണ് ഡല്‍ഹിക്കുള്ളത്. അതേസമയം ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയ ലഖ്‌നൗ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ജയം പിടിച്ചിട്ടുണ്ട്.