ETV Bharat / sports

IPL 2022 | രക്ഷകനായി ധോണി, കൊൽക്കത്തക്കെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍

അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

author img

By

Published : Mar 26, 2022, 10:08 PM IST

kkr vs csk  ipl 2022  fifty for MS Dhoni  രക്ഷകനായി ധോണി  IPL 2022 | രക്ഷകനായി ധോണി, കൊൽക്കത്തക്കെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍  umesh yadav got two wickets  ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി  കൊൽക്കത്തക്കെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍  Chennai's better score against Kolkata
IPL 2022 | രക്ഷകനായി ധോണി, കൊൽക്കത്തക്കെതിരെ ചെന്നൈക്ക് പൊരുതാവുന്ന സ്കോര്‍

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 132 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്‌പിന്നര്‍മാരുമാണ് തളച്ചത്.

അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 38 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം ധോനി 50 റണ്‍സോടെ പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്വാദിനെ നഷ്‌ടമായി. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഇത്തവണ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. പിന്നാലെ നിലയുറപ്പിക്കാന്‍ പാടുപെട്ട സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ (3) ഉഴമായിരുന്നു. അഞ്ചാം ഓവറില്‍ ഉമേഷ് യാദവാണ് കോണ്‍വെയെ മടക്കിയത്. ഋതുരാജിനെ പുറത്താക്കിയതും ഉമേഷ് തന്നെ.

ALSO READ: പുറത്താക്കിയ അഡ്‌മിൻ തിരിച്ചെത്തി; എല്ലാം നാടകം വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ്

21 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സെടുത്ത ഉത്തപ്പയെ എട്ടാം ഓവറില്‍ വരുണിന്‍റെ പന്തില്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍ സ്റ്റമ്പ് ചെയ്‌ത് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് അമ്പാട്ടി റായുഡു റണ്ണൗട്ടായതും ചെന്നൈക്ക് തിരിച്ചടിയായി. ശിവം ദുബെ കാര്യമായ സംഭാവനകളില്ലാതെ ആന്ദ്രേ റസലിന് കീഴടങ്ങി.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ധോണി- ജഡേജ സഖ്യത്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ ഇരുവരും നടത്തിയ പോരാട്ടമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.