മുംബൈ : ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ താരമാണ് ജോഷ് ഹേസൽവുഡ്. ഈ സീസണില്‍ മികച്ച ബൗളിങ് പ്രകടനവുമായി മുന്നേറാനും താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരം ജോഷ് ഹേസൽവുഡ് മറക്കാനാഗ്രഹിക്കുമെന്ന് തീര്‍ച്ച.
താരത്തിന്‍റെ നാല് ഓവറില്‍ 64 റണ്‍സാണ് പഞ്ചാബ് താരങ്ങള്‍ അടിച്ച് കൂട്ടിയത്. ഇതോടെ സീസണില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിന്‍റെ റെക്കോഡ് താരത്തിന്‍റെ തലയിലായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മാര്‍കോ ജാന്‍സണിന്‍റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ്. നാല് ഓവറില്‍ 63 റണ്‍സാണ് ജാന്‍സണ്‍ വഴങ്ങിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുര്‍ താരങ്ങളായ മുഹമ്മദ് സിറാജ് (നാല് ഓവറില്‍ 58, രണ്ട് വിക്കറ്റ്), ആകാശ് ദീപ് (നാല് ഓവറില്‍ 58), ചെന്നൈയുടെ ക്രിസ് ജോർദാൻ (നാല് ഓവറില്‍ 58) എന്നിവരാണ് പട്ടികയിലുള്ളത്. അതേസമയം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.
also read: IPL 2022 | 'ക്രിക്കറ്റ് ദൈവങ്ങളോട്' പരാതി പറഞ്ഞ് കോലി ; ഹൃദയം തകര്‍ന്ന് ആരാധകര്‍ - വീഡിയോ
ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.