മുംബൈ: ഐപിഎല്ലില്‍ കന്നിക്കാരുടെ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം പിടിച്ചത്. ലഖ്‌നൗ ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഗുജറാത്ത് മറി കടന്നത്. സ്കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 158/6 (20), ഗുജറാത്ത് ടൈറ്റന്‍സ് 161/5(19.4).
പുറത്താവാതെ നിന്ന രാഹുല്‍ തിവാട്ടിയയും ( 24 പന്തില്‍ 40 റണ്‍സ്) അഭിനവ് മനോഹറും ( 7 പന്തില്‍ 15 റണ്‍സ്) നടത്തിയ പോരാട്ടമാണ് ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്കെന്ന് കരുതിയ കളിയില്‍ ഗുജാറാത്തിന് ചിരി നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 33), ഡേവിഡ് മില്ലര്‍ (21 പന്തില്‍ 30), മാത്യു വെയ്‌ഡ് (29 പന്തില്‍ 30), വിജയ് ശങ്കര്‍ (6 പന്തില്‍ 4), ശുഭ്‌മാന്‍ ഗില്‍ (3 പന്തില്‍ 0) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.
-
What a game. Went down to the wire and it is the @gujarat_titans who emerge victorious in their debut game at the #TATAIPL 2022.#GTvLSG pic.twitter.com/BQxkMXc9QL
— IndianPremierLeague (@IPL) March 28, 2022 " class="align-text-top noRightClick twitterSection" data="
">What a game. Went down to the wire and it is the @gujarat_titans who emerge victorious in their debut game at the #TATAIPL 2022.#GTvLSG pic.twitter.com/BQxkMXc9QL
— IndianPremierLeague (@IPL) March 28, 2022What a game. Went down to the wire and it is the @gujarat_titans who emerge victorious in their debut game at the #TATAIPL 2022.#GTvLSG pic.twitter.com/BQxkMXc9QL
— IndianPremierLeague (@IPL) March 28, 2022
ലഖ്‌നൗവിനായി ദുഷ്‌മന്ത് ചമീര മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്‌ത്തി. ആവേശ് ഖാന്‍, ദീപക് ഹൂഡ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
അതേസമയം ടോസ് നഷ്‌ടമായി ആദ്യം ബാറ്റുചെയ്‌ത ലഖ്‌നൗവിന് യുവതാരം ആയുഷ് ബദോനിയുടെയും ദീപക് ഹൂഡയുടെയും അര്‍ധ സെഞ്ചുറികളാണ് തുണയായത്. 41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു.
also read: IPL 2022 | ചെന്നൈയെ മറികടന്ന് റൺ ചേസിങ്ങില്‍ റെക്കോർഡിട്ട് പഞ്ചാബ് കിങ്സ്
ഗുജറാത്തിനായി പവര്‍പ്ലേയില്‍ തന്നെ ലഖ്‌നൗവിന്‍റെ മൂന്ന് മുന്‍ നിര വിക്കറ്റുകള്‍ വീഴ്‌ത്തിയ മുഹമ്മദ് ഷമി തിളങ്ങി. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമിയുടെ പ്രകടനം. വരുണ്‍ അരോണ്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത ലോക്കി ഫെര്‍ഗൂസനും മികച്ച പ്രകടനം നടത്തി.