മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയിറങ്ങുന്നത്.
മറുവശത്ത് ലഖ്‌നൗ നിരയില്‍ ഒരുമാറ്റമുണ്ട്. ആവേശ് ഖാന്‍ പുറത്തായപ്പോള്‍ കൃഷ്ണപ്പ ഗൗതം ടീമിലിടം നേടി. സീസണില്‍ തങ്ങളുടെ ഒമ്പതാം മത്സരത്തിന് ഡല്‍ഹി ഇറങ്ങുമ്പോള്‍ ലഖ്‌നൗവിന് 10ാം മത്സരമാണ്. കളിച്ച എട്ട് മത്സരങ്ങളില്‍ നാല് ജയം നേടിയ ഡല്‍ഹി നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളപ്പോള്‍ ഒമ്പതില്‍ ആറ് ജയങ്ങളുള്ള ലഖ്‌നൗ മൂന്നാം സ്ഥാനത്താണ്. ഇതോടെ പോയിന്‍റ് പട്ടികയില്‍ മുന്നേറ്റമാണ് ഇരു സംഘവും ലക്ഷ്യം വെയ്‌ക്കുന്നത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്: ക്വിന്‍റൺ ഡി കോക്ക്, കെഎൽ രാഹുൽ (സി), ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്.
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത് (സി), ലളിത് യാദവ്, റോവ്മാൻ പവൽ, അക്‌സർ പട്ടേൽ, ശാര്‍ദുല്‍ താക്കൂർ, കുൽദീപ് യാദവ്, മുസ്തഫിസുർ റഹ്മാൻ, ചേതൻ സക്കരിയ.