മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വമ്പന്‍ തോല്‍വി. 91 റണ്‍സിനാണ് ചെന്നൈ ഡല്‍ഹിയെ തകര്‍ത്ത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി.
മൂന്ന് വിക്കറ്റ് നേടിയ മൊയിന്‍ അലിയാണ് ഡല്‍ഹിയെ തകര്‍ത്തത്. 20 പന്തില്‍ 25 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മാര്‍ഷിന് പുറമെ ഡേവിഡ് വാര്‍ണര്‍ ( 12 പന്തില്‍ 19), ക്യാപ്റ്റന്‍ റിഷഭ് പന്ത് (11 പന്തില്‍ 21), ശാര്‍ദുല്‍ താക്കൂര്‍ (19 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്നത്.
ശ്രീകര്‍ ഭരത് (8), റോവ്മാന്‍ പവല്‍ (3), റിപാല്‍ പട്ടേല്‍ (6), അക്‌സര്‍ പട്ടേല്‍ (1), കുല്‍ദീപ് യാദവ് (5), ഖലീല്‍ അഹമ്മദ് (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. നോര്‍ജെ (1) പുറത്താവാതെ നിന്നു.
ചെന്നൈക്കായി നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൊയിന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മുകേഷ് ചൗധരി, സിമര്‍ജീത് സിങ്, ഡ്വെയ്‌ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. മഹേഷ് തീക്ഷണ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്ക് ഋതുരാജ് ഗെയ്‌ക്‌വാദ് - ഡിവോൻ കോണ്‍വേ സഖ്യത്തിന്‍റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 110 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 41 റണ്‍സ് നേടിയ ഋതുരാജിന്‍റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്‌ടമായത്.
തുടർന്നെത്തിയ ശിവം ദുബെ തകർത്തടിച്ചതോടെ ചെന്നൈ സ്‌കോർ ബോർഡ് വേഗത്തിൽ ചലിച്ചു. എന്നാല്‍ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോണ്‍വെയെ ചെന്നൈക്ക് നഷ്‌ടമായി. 49 പന്തിൽ അഞ്ച് സിക്‌സിന്‍റെയും 7 ഫോറിന്‍റെയും അകമ്പടിയോടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ദുബെയും (19 പന്തില്‍ 32) തിരിച്ചുകയറി.
also read: IPL 2022: എറിഞ്ഞ് വീഴ്‌ത്തി ഹസരങ്ക; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 67 റണ്‍സിന്‍റെ കൂറ്റൻ ജയം
അമ്പാട്ടി റായിഡു (5), മൊയിൻ അലി (9), റോബിൻ ഉത്തപ്പ (0) എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല. എന്നാൽ അവസാന ഓവറുകളിൽ 8 പന്തിൽ രണ്ട് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 21 റണ്‍സ് നേടിയ ധോണി ചെന്നൈയെ 200 കടത്തി.
ഡൽഹിക്കായി അൻറിച്ച് നോര്‍ജെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും മിച്ചൽ മാർഷ് ഒരു വിക്കറ്റും നേടി. ജയത്തോടെ 11 കളികളില്‍ നിന്ന് എട്ട് പോയിന്‍റുമായി ചെന്നൈ, കൊല്‍ക്കത്തയെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്ന് 10 പോയിന്‍റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്.