ETV Bharat / sports

കയ്യടി നേടി അമ്പാട്ടി റായുഡുവിന്‍റെ പറക്കും ക്യാച്ച് - വീഡിയോ - അമ്പാട്ടി റായുഡു

ബാംഗ്ലൂര്‍ താരം ആകാശ് ദീപിന്‍റെ ക്യാച്ച് വെറും മൂന്ന് വിരലുകളിലാണ് താരം കൈക്കലാക്കിയത്

ipl 2022  csk vs rcb  ambati rayudu  ambati rayudu one handed catch video  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ചെന്നൈ സൂപ്പര്‍ കിങ്സ്  അമ്പാട്ടി റായുഡു  ആകാശ് ദീപ്
കയ്യടി നേടി അമ്പാട്ടി റായുഡുവിന്‍റെ പറക്കും ക്യാച്ച്- വീഡിയോ
author img

By

Published : Apr 13, 2022, 6:29 PM IST

മുംബൈ : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കളത്തില്‍ നിറഞ്ഞാടിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ നാല് തോല്‍വിക്ക് ശേഷമാണ് ബാംഗ്ലൂരിനെ 23 റണ്‍സിന് ചെന്നൈ തോല്‍പ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ചെന്നൈ താരങ്ങള്‍ കസറിയതോടെയാണ് ബംഗ്ലൂര്‍ മുട്ട് മടക്കിയത്.

ഇതിനിടെ ബാംഗ്ലൂര്‍ താരം ആകാശ് ദീപിനെ പുറത്താക്കാന്‍ അമ്പാട്ടി റായുഡു എടുത്ത ക്യാച്ച് ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടുകയാണ്. മത്സരത്തിലെ 16ാം ഓവറിലാണ് റായുഡുവിന്‍റെ പറക്കും ക്യാച്ച്. രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറില്‍ ആകാശിന്‍റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് മുഴുനീള ഡൈവിലൂടെയാണ് റായുഡു പിടിച്ചെടുത്തത്.

also read: IPL 2022 | പരിശ്രമിക്കുന്ന കാര്യങ്ങൾ പ്രാവര്‍ത്തികമാക്കാന്‍ കഴിയും : ശിവം ദുബെ

വെറും മൂന്ന് വിരലുകളിലാണ് താരം പന്ത് കൈക്കലാക്കിയത്. റായുഡു ക്യാച്ചെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.