മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ചെന്നൈ ആദ്യ ജയം ലക്ഷ്യംവയ്‌ക്കുമ്പോള്‍, രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വിയും ക്ഷീണം മാറ്റാനാവും പഞ്ചാബിന്‍റെ ശ്രമം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും പൂനെ സൂപ്പര്‍ ജയന്‍റ്‌സിനോടുമാണ് ചെന്നൈ തോല്‍വി വഴങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിക്കാന്‍ പഞ്ചാബിനായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയിട്ടുള്ളത്. ഹര്‍പ്രീത് ബ്രാറും, രാജ് ബാവയും പുറത്തായപ്പോള്‍ ജിതേഷ് ശർമയും വൈഭവ് അറോറയും ആദ്യ ഇലവനില്‍ ഇടം നേടി. ഐപിഎല്ലില്‍ ഇരുവരുടേയും അരങ്ങേറ്റ മത്സരം കൂടിയാണിത്.
-
🚨 Team News 🚨
— IndianPremierLeague (@IPL) April 3, 2022 " class="align-text-top noRightClick twitterSection" data="
1⃣ change for @ChennaiIPL as Chris Jordan is named in the team.
2⃣ changes for @PunjabKingsIPL as Vaibhav Arora & Jitesh Sharma make their debuts.
Follow the match ▶️ https://t.co/ZgMGLamhfU #TATAIPL | #CSKvPBKS
A look at the Playing XIs 🔽 pic.twitter.com/97Miutyr6g
">🚨 Team News 🚨
— IndianPremierLeague (@IPL) April 3, 2022

A look at the Playing XIs 🔽 pic.twitter.com/97Miutyr6g🚨 Team News 🚨
— IndianPremierLeague (@IPL) April 3, 2022
1⃣ change for @ChennaiIPL as Chris Jordan is named in the team.
2⃣ changes for @PunjabKingsIPL as Vaibhav Arora & Jitesh Sharma make their debuts.
Follow the match ▶️ https://t.co/ZgMGLamhfU #TATAIPL | #CSKvPBKS
A look at the Playing XIs 🔽 pic.twitter.com/97Miutyr6g
ചെന്നൈ ഒരുമാറ്റം വരുത്തിയിട്ടുണ്ട്. തുഷാർ ദേശ്‌പാണ്ഡെ പുറത്തായപ്പോള്‍ ക്രിസ് ജോർദാനാണ് ടീമില്‍ ഇടം നേടിയത്.
പഞ്ചാബ് കിങ്സ് : മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിങ്, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.
ചെന്നൈ സൂപ്പര്‍ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിന്‍ ഉത്തപ്പ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, ഡ്വെയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, മുകേഷ് ചൗധരി.