ETV Bharat / sports

IPL 2022 | എല്‍ ക്ലാസിക്കോയ്‌ക്ക് ടോസ് ; മുംബൈക്ക് ബാറ്റിങ്, ചെന്നൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്

author img

By

Published : Apr 21, 2022, 7:25 PM IST

ipl 2022  ipl 2022 toss report  chennai super kings vs mumbai indians  chennai super kings  mumbai indians  ചെന്നൈ സൂപ്പര്‍ കിങ്സ്  മുംബൈ ഇന്ത്യന്‍സ്  ചെന്നൈ സൂപ്പര്‍ കിങ്സ് vs മുംബൈ ഇന്ത്യന്‍സ്
IPL 2022 | എല്‍ ക്ലാസിക്കോയ്‌ക്ക് ടോസ് വീണു; മുംബൈക്ക് ബാറ്റിങ്, ചെന്നൈ ഫീല്‍ഡിങ് തിരഞ്ഞെടുത്തു

മുംബൈ : ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം ഉടന്‍. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇറങ്ങുന്നത്. റിലേ മെറെഡിത്തും, ഹൃത്വിക് ഷോക്കീനും അരങ്ങേറ്റം നടത്തുമ്പോള്‍ ഡാനിയൽ സാംസ് ടീമില്‍ തിരിച്ചെത്തി.

മറുവശത്ത് ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. മൊയില്‍ അലിയും ക്രിസ് ജോര്‍ദാനും പുറത്തായപ്പോള്‍ മിച്ചൽ സാന്‍റ്ന‌ർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്.

കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, ആറില്‍ ആറും തോറ്റ മുംബൈ അവസാന സ്ഥാനത്തുമാണ്.

also read: IPL 2022 | ചെന്നൈക്ക് തിരിച്ചടി ; ആദം മില്‍നെ പുറത്ത്, പകരം സര്‍പ്രൈസ് താരം

ചെന്നൈ സൂപ്പർ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (സി), എംഎസ് ധോണി, ഡ്വെയ്ൻ പ്രിട്ടോറിയസ്, ഡ്വെയ്ൻ ബ്രാവോ, മിച്ചൽ മിച്ചൽ സാന്‍റ്ന‌ർ, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.

മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ(സി), ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, സൂര്യകുമാർ യാദവ്, തിലക് വർമ, കീറോൺ പൊള്ളാർഡ്, ഡാനിയൽ സാംസ്, ഹൃത്വിക് ഷോക്കീൻ, റിലേ മെറെഡിത്ത്, ജയ്ദേവ് ഉനദ്‌ഘട്ട്, ജസ്പ്രീത് ബുംറ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.