ETV Bharat / sports

IPL 2022 | ക്രിക്കറ്റ് പൂരത്തിന് മാർച്ച് 26 ന് തുടക്കം ; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടും - 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും.

65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും

IPL 2022 schedule announced  ഐ‌പി‌എൽ സമയക്രമം പ്രഖ്യാപിച്ചു  ഐ‌പി‌എല്ലിന് മാർച്ച് 26 ന് തുടക്കം  ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടും  IPL 2022  Chennai, Kolkata to clash in opener  DC to play Mumbai on March 27  70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും.  70 league matches and four play-offs
IPL 2022 | ഐ‌പി‌എല്ലിന് മാർച്ച് 26 ന് തുടക്കമാവും; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും കൊൽക്കത്തയും ഏറ്റുമുട്ടും
author img

By

Published : Mar 6, 2022, 7:13 PM IST

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാമത് എഡിഷൻ മാർച്ച് 26 ന് മുംബൈയിൽ ആരംഭിക്കും. മൂന്ന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ബിസിസിഐ ഇന്ന് ടൂർണമെന്‍റിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളും നടക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മാർച്ച് 26 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

മാര്‍ച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍സ് ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പുനെയിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരം മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ്. 20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും, 15 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെ എംസിഎ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലും നടക്കും.

  • 🚨 NEWS 🚨: The Board of Control for Cricket in India (BCCI) announced the schedule for #TATAIPL 2022 which will be held in Mumbai and Pune.

    A total number of 70 league matches and 4 Playoff games will be played in the duration of 65 days.

    More Details 🔽

    — IndianPremierLeague (@IPL) March 6, 2022 " class="align-text-top noRightClick twitterSection" data=" ">

ലീഗ് ഘട്ടം മെയ് 22ന് വാങ്കഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. ഐപിഎല്ലിൽ എല്ലാ ലീഗ് മത്സരങ്ങൾക്കും 25 ശതമാനം കാണികളെ അനുവദിക്കാനും മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.

ALSO READ: IND VS SL | സ്‌പിന്നിൽ കറങ്ങി വീണ് ലങ്ക, മൊഹാലിയില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം ; താരമായി ജഡേജ

കഴിഞ്ഞ എഡിഷൻ വരെ നടന്ന ലീഗ് ഫോർമാറ്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. കിരീടങ്ങളുടെയും കളിച്ച ഫൈനലുകളുടെയും എണ്ണത്തെ അടിസ്ഥാനമാക്കി 10 ടീമുകളെ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ: മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്.

ഗ്രൂപ്പ് ബി: ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസസ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.