ന്യൂഡൽഹി : പുതിയ രണ്ട് ടീമുകളെ പ്രഖ്യാപിച്ചതിന് പിന്നാലെ വരുന്ന മെഗാ ലേലത്തിന് മുന്നോടിയായി ഓരോ ടീമിനും നാല് താരങ്ങളെ വീതം നിലനിർത്താം എന്ന തീരുമാനവുമായി ഐപിഎൽ ഭരണസമിതി. മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശതാരത്തെയും അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ- വിദേശ താരങ്ങളെ നിലനിർത്താം എന്ന തീരുമാനത്തിലാണ് ഭരണസമിതി എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ അവസാനത്തോടെ പുറത്തുവിടണമെന്നാണ് അറിയിപ്പ്. ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനുള്ള പരമാവധി തുക 85 കോടിയിൽ നിന്ന് 90 കോടിയായി ഉയർത്തിയിട്ടുണ്ട്. പുതിയ രണ്ട് ടീമുകൾക്ക് ലേലത്തിന് മുൻപ് ഡ്രാഫ്റ്റിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളും ഒരു വിദേശ കളിക്കാരനും ഉൾപ്പടെ മൂന്നുപേരെ സ്വന്തമാക്കാൻ സാധിക്കും.
ALSO READ : 'ആമിറിനെ പഠിപ്പിക്കുന്നതിന് സ്‌കൂൾ തുറക്കണം' ; ഇമ്രാൻ ഖാനോട് ഹർഭജൻ സിങ്
2018ലെ താര ലേലത്തിലേത് പോലെ ടീമുകൾക്ക് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാൻ ഇത്തവണ സാധിക്കില്ലെന്നാണ് വിവരം. അതേസമയം ടീമിൽ നിലനിർത്തിയാലും ലേലത്തിൽ പങ്കെടുക്കണമോ എന്നതിൽ അന്തിമ തീരുമാനം കളിക്കാരന്‍റേതായിരിക്കും. താരത്തിന് വേണമെങ്കിൽ ലേലത്തിൽ പങ്കെടുക്കാം.