ദുബായ്: ഐപിഎല്ലിലെ 14ാം സീസണിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം ഹർഷൽ പട്ടേൽ. 15 മത്സരങ്ങളില്‍ നിന്നും 32 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ഹര്‍ഷല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തെത്തിയത്. സീസണില്‍ 56.2 ഓവറാണ് 30കാരനായ താരം എറിഞ്ഞത്.
പിന്നിലുണ്ട് ആവേശും ബുംറയും
ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരമെന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഡ്വെയ്ൻ ബ്രാവോയുടെ റെക്കോര്‍ഡിനൊപ്പമെത്താനും ഹര്‍ഷലിനായി. 24 വിക്കറ്റുകള്‍ വീഴ്‌ത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആവേശ് ഖാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 21 വിക്കറ്റുകള്‍ വീഴ്‌ത്തിയ മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുംറയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
സൂപ്പർ റെക്കോഡ് റിതു
അതേസമയം 14ാം സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ റിതുരാജ് ഗെയ്‌ക്‌വാദ് സ്വന്തമാക്കി. 16 മത്സരങ്ങളിൽ നിന്ന് 635 റണ്‍സാണ് ഗെയ്‌ക്‌വാദ് അടിച്ചുകൂട്ടിയത്. 136.26 ആണ് സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. 45.35 ആണ് ശരാശരി.
-
Presenting the Orange Cap and Purple Cap winners of the #VIVOIPL 2021. 👍 👍
— IndianPremierLeague (@IPL) October 15, 2021 " class="align-text-top noRightClick twitterSection" data="
Congratulations to @Ruutu1331 and @HarshalPatel23 👏 👏 pic.twitter.com/9qQ8jWxtub
">Presenting the Orange Cap and Purple Cap winners of the #VIVOIPL 2021. 👍 👍
— IndianPremierLeague (@IPL) October 15, 2021
Congratulations to @Ruutu1331 and @HarshalPatel23 👏 👏 pic.twitter.com/9qQ8jWxtubPresenting the Orange Cap and Purple Cap winners of the #VIVOIPL 2021. 👍 👍
— IndianPremierLeague (@IPL) October 15, 2021
Congratulations to @Ruutu1331 and @HarshalPatel23 👏 👏 pic.twitter.com/9qQ8jWxtub
ഇതോടെ ഓറഞ്ച് ക്യാപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും 24കാരനായ റിതുരാജ് സ്വന്തമാക്കി. 2008ൽ പഞ്ചാബിനായി തന്‍റെ 25-ാം വയസിൽ മിച്ചൽ മാർഷ് കുറിച്ച നേട്ടമാണ് റിതുരാജ് പഴങ്കഥയാക്കിയത്. സീസണിൽ ഏറ്റവുമധികം ബൗണ്ടറികൾ നേടിയ താരമെന്ന നേട്ടവും റിതുരാജിനാണ്.