ETV Bharat / sports

വിരമിക്കല്‍ പ്രഖ്യാപനവുമായി വാട്ട്സണ്‍ - watson retires news

ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്ട്സണ്‍ രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പവും 2018ല്‍ സിഎസ്‌കെക്ക് ഒപ്പവുമായിരുന്നു കപ്പടിച്ചത്

വാട്ട്സണ്‍ വിരമിച്ചു വാര്‍ത്ത  ഐപിഎല്‍ വിരമിക്കല്‍ വാര്‍ത്ത  watson retires news  ipl retirement news
വാട്ട്സണ്‍
author img

By

Published : Nov 3, 2020, 5:15 AM IST

ദുബായ്: വിരമിക്കല്‍ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്ട്‌സണ്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇതിനകം വിടപറഞ്ഞ താരം വിവിധ ടി20 ലീഗുകളുടെ ഭാഗമായി തുടരുകയായിരുന്നു. 39ാം വയസിലാണ് വാട്‌സണ്‍ കളി അവസാനിപ്പിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെയാണ് തീരുമാനം.

മൂന്നു വര്‍ഷത്തോളം വാട്ട്‌സണ്‍ ചെന്നൈയുടെ ഭാഗമായിരുന്നു. ടീമിലെ സഹതാരങ്ങളോടും ഓഫീഷ്യല്‍സിനോടുമാണ് വിരമിക്കുന്ന കാര്യം പറഞ്ഞത്. ഔദ്യോഗിക പ്രഖ്യാപനം നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷമെ ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരം. അവസാനമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെയാണ് വാട്‌സണ്‍ കളിച്ചത്. സീസണില്‍ 11 മത്സരങ്ങളില്‍ നിന്നായി 299 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.

വാട്‌സണ്‍ രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പവും 2018ല്‍ സിഎസ്‌കെക്ക് ഒപ്പവും. ഐപിഎല്‍ല്ലില്‍ മൂന്ന് ടീമുകള്‍ക്കായി 145 മത്സരങ്ങില്‍ കളിച്ചു. 3874 റണ്‍സും 92 വിക്കറ്റും അക്കൗണ്ടില്‍ ചേര്‍ക്കാന്‍ വാട്ട്സണ് സാധിച്ചു. നാലു സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറിയും ഐപിഎല്ലില്‍ അദ്ദേഹത്തിന്‍റെ പേരിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.