ETV Bharat / sports

വാര്‍ണര്‍ക്കൊപ്പം കിരീടം തിരിച്ചുപിടിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - സണ്‍റൈസേഴ്‌സ് വാര്‍ത്ത

ഓസ്ട്രലിയന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്സ്‌മാനുമായ ഡേവിഡ് വാര്‍ണര്‍ നായകനായി തിരിച്ചെത്തുമ്പോള്‍ 2916ലെ നേട്ടം ആവര്‍ത്തിച്ച് കിരീടം തിരിച്ച് പിടിക്കാമെന്ന പ്രിതീക്ഷയിലാണ് ടീം

sunrisers hyderabad news  ipl sunriers news  സണ്‍റൈസേഴ്‌സ് വാര്‍ത്ത  ഐപിഎല്‍ സണ്‍റൈസേഴ്‌സ് വാര്‍ത്ത
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
author img

By

Published : Sep 17, 2020, 8:51 PM IST

Updated : Sep 25, 2020, 6:00 PM IST

പിഎല്ലില്‍ 2013ല്‍ അരങ്ങേറ്റം കുറിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇതേവരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. 2016ല്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ കിരീടം സ്വന്തമാക്കാനും സണ്‍റൈസേഴ്‌സിന് സാധിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കലാശപ്പോരില്‍ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു രണ്ട് വര്‍ഷം മുമ്പത്തെ സണ്‍റൈസേഴ്‌സിന്‍റെ കിരീട ധാരണം. ഇത്തവണ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ വാര്‍ണര്‍ വീണ്ടും അമരത്തേക്ക് തിരിച്ചെത്തുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും സണ്‍റൈസേഴ്‌സ് ആഗ്രഹിക്കുന്നില്ല.

കിരീടം നേടിയത് 2016ല്‍

ഡെക്കാന്‍ ചാര്‍ജേഴ്‌സ് കളി അവസാനിപ്പിച്ചതോടെയാണ് ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സിന്‍റെ ഉദയം. 2016ല്‍ കപ്പടിച്ച ശേഷം കഴഞ്ഞ നാല് സീസണിലും തുടര്‍ച്ചയായി പ്ലേ ഓഫ്‌ യോഗ്യത നേടാനും ടീമിനായി. 2018ല്‍ ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. എട്ട് വിക്കറ്റിനായിരുന്നു 2018ല്‍ ഫൈനലിലെ തോല്‍വി. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണറെ നായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്നുള്ള രണ്ട് സീസണിലും വ്യത്യസ്ഥ നായകര്‍ക്കൊപ്പമാണ് സണ്‍റൈസേഴസ് ടീം കളിത്തില്‍ ഇറങ്ങിയത്.

കളിപഠിപ്പിക്കാന്‍ ട്രെവര്‍ ബെയ്‌ലിഷ്

ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ട്രെവര്‍ ബെയ്‌ലിഷാണ് ഇത്തവണ സണ്‍ റൈസേഴ്‌സിനെ കളി പഠിപ്പിക്കുന്നത്. വാര്‍ണറും ട്രവറും ചേര്‍ന്ന സഖ്യത്തിന് ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിന്‍റെ പിന്തുണ കൂടി ലഭിച്ചാല്‍ വീണ്ടും കിരീടം ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരിശീലകനും മാര്‍ഗദര്‍ശിയുമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ്‌ ലക്ഷ്‌മണും ടീമിനൊപ്പമുണ്ട്.

ഓപ്പണിങ് കൂട്ടുകെട്ടില്‍ വാര്‍ണറും ബ്രിസ്റ്റോയും

സണ്‍റൈസേഴ്‌സിന്‍റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന്‍ കൂടിയാണ് നായകന്‍ വാര്‍ണര്‍. ഇതേവരെ 126 മത്സരങ്ങളില്‍ നിന്നായി 4706 റണ്‍സാണ് വാര്‍ണറുടെ അക്കൗണ്ടിലുള്ളത്. നാല് സെഞ്ച്വറിയും 44 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെയാണ് ഈ നേട്ടം. കഴിഞ്ഞ രണ്ട് സീസണുകളിലും വാര്‍ണര്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്‌സിന് വേണ്ടി വാര്‍ണര്‍ക്കൊപ്പം ഇംഗ്ലണ്ടിന്‍റെ ജോണി ബ്രിസ്റ്റോ ഓപ്പണറായി ഇറങ്ങും. കഴിഞ്ഞ സീസണിലാണ് ബ്രിസ്റ്റോ ഐപിഎല്ലിന്‍റെ ഭാഗമായത്. 10 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 445 റണ്‍സാണ് ഈ ഇംഗ്ലീഷ് ഓപ്പണര്‍ അടിച്ച് കൂട്ടിയത്. മൂന്നാനായി ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണും ഹൈദരാബാദിന് വേണ്ടി പാഡണിയും. 2018ല്‍ ടീമിനെ ഫൈനലില്‍ എത്തിച്ച വില്യംസണിന്‍റെ അനുഭവ സമ്പത്തും ടീമിന് മുതല്‍ക്കൂട്ടാകും. 2018ല്‍ 142.44 സ്ട്രൈക്ക് റേറ്റോടെ 735 റണ്‍സെടുത്ത വില്യംസണ്‍ ഇത്തവണയും പഴയ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷിയിലാണ് ടീം.

മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷ്

മധ്യനിരയില്‍ ഓസിസ് ബാറ്റ്സ്‌മാന്‍ മിച്ചല്‍ മാര്‍ഷാണ് സണ്‍റൈസേഴ്‌സിന്‍റെ കരുത്ത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറി സ്വന്തമാക്കിയ മിച്ചല്‍ നിലവില്‍ മികച്ച ഫോമിലാണ്. കൊല്‍ക്കത്തയില്‍ നടന്ന താരലേലത്തില്‍ രണ്ട് കോടി രൂപക്കാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ തുക സണ്‍റൈസേഴ്‌സ് മുടക്കിയത് മിച്ചലിന് വേണ്ടിയാണ്. ഇന്ത്യന്‍ യുവതാരം പ്രിയം ഗാര്‍ഗും ടീമിന് മധ്യനിരയില്‍ കരുത്ത് പകരും. 1.5 കോടി രൂപക്കാണ് പ്രിയം ഗാര്‍ഗിനെ ഇത്തവണ ടീമില്‍ എത്തിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മ, വിരാട് സിങ് എന്നിവരാണ് മധ്യനിരയില്‍ ഇടം നേടാന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍.

പേസ് പടയെ നയിക്കാന്‍ ഭുവനേശ്വര്‍

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് പേസ് പടയെ നയിക്കുക. ടീമിലെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പില്‍ ഭുവനേശ്വറാണ്. 117 മത്സരങ്ങളില്‍ നിന്നും 133 വിക്കറ്റുകളാണ് ഭുവനേശ്വറിന്‍റെ അക്കൗണ്ടിലുള്ളത്. 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച നേട്ടം.

സ്‌പിന്നേഴ്‌സിനെ നയിക്കാന്‍ റാഷിദ്

റാഷിദ് ഖാന്‍ സ്‌പിന്‍ നിരയെയും നയിക്കും. മുത്തയ്യ മുരളീധരനെന്ന സ്‌പിന്‍ മാന്ത്രികന്‍ പരിശീലകന്‍റെ റോളില്‍ എത്തുമ്പോള്‍ യുഎഇലെ പിച്ചുകളില്‍ വിക്ക്റ്റ് കൊയ്യാന്‍ സാധിക്കുമെന്നാണ് സണ്‍റൈസേഴ്‌സിന്‍റെ കണക്ക് കൂട്ടല്‍. കഴിഞ്ഞ മൂന്ന് സീസണുകളിലായി 46 മത്സരങ്ങളില്‍ നിന്നും 55 വിക്കറ്റുകളാണ് റാഷിദ് ഖാന്‍റെ പേരിലുള്ളത്. 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച നേട്ടം.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരെ ദുബൈയില്‍ സെപ്‌റ്റംബര്‍ 21നാണ് ആദ്യ മത്സരം. സെപ്‌റ്റംബര്‍ 26ന് അബുദാബിയില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.