ന്യൂഡല്‍ഹി: ഐപിഎല്‍ 14ാം പതിപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിനെ ആര്‍സിബിയുടെ കുപ്പായത്തില്‍ കാണില്ല. ഐപിഎല്ലിലെ ഈ സീസണില്‍ നിന്നും വിട്ടുനില്‍ക്കാനാണ് സ്റ്റെയിന്‍റെ തീരുമാനം. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സ്റ്റെയിന്‍റെ തീരുമാനം ട്വീറ്റിലൂടെ അറിയിച്ചു. വരാനിരിക്കുന്ന സീസണില്‍ സ്റ്റെയിനെ മിസ് ചെയ്യുമെന്നായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്.
-
You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021 " class="align-text-top noRightClick twitterSection" data="
">You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021
കഴിഞ്ഞ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സെറ്റെയിന്‍റെ തീരുമാനമെന്നാണ് സൂചന. ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ ആര്‍സിബിക്കൊപ്പമുണ്ടാകില്ലെന്നും സ്റ്റെയിനും ട്വീറ്റ് ചെയ്‌തു. മറ്റൊരു ടീമിന് വേണ്ടി കളിക്കാനും ഉദ്ദേശിക്കുന്നില്ല. കുറച്ച് കാലം വിട്ടുനില്‍ക്കാൻ ഉദ്ദേശിക്കുന്നു. അതേസമയം ടൂര്‍ണമെന്‍റില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റെയിന്‍ ട്വീറ്റില്‍ കുറിച്ചു.
-
You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021 " class="align-text-top noRightClick twitterSection" data="
">You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021You will be missed, Dale Steyn! Thank you for the memories and keep rooting for us. 🙏🏼🤗 https://t.co/7b4WZ348wZ
— Royal Challengers Bangalore (@RCBTweets) January 2, 2021
95 ഐപിഎല്ലുകളില്‍ നിന്നായി 97 വിക്കറ്റുകളാണ് സ്റ്റെയിന്‍റെ പേരിലുള്ളത്. അതേസമയം ഐപിഎല്‍ 13ാം സീസണില്‍ ആര്‍സിബിക്ക് േവണ്ടി മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച സ്റ്റെയിന്‍ ഒരു വിക്കറ്റ് മാത്രമാണ് വീഴ്‌ത്തിയത്. ഐപിഎല്ലില്‍ ഇതേവരെ കിരീടം സ്വന്തമാക്കാത്ത ടീമുകളില്‍ ഒന്നാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ആര്‍സിബി.
കഴിഞ്ഞ വര്‍ഷമാണ് ഡെയില്‍ സ്റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഒന്നര പതിറ്റാണ്ട നീണ്ട ടെസ്റ്റ് കരിയറില്‍ 93 മത്സരങ്ങളില്‍ നിന്നായി 439 വിക്കറ്റുകളാണ് സ്റ്റെയിന്‍റെ പേരിലുള്ളത്. ഐസിസി ടീം ഓഫ് ദി ഡക്കേഡിലും 37 വയസുള്ള സ്റ്റെയിന്‍റെ പേരുണ്ടായിരുന്നു.