ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്‌മിത്തിന് തിരിച്ചടി. മുംബൈക്ക് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്‍റെ പേരില്‍ സ്മിത്ത് പിഴ അടക്കേണ്ടി വരും. 12 ലക്ഷം രൂപയാണ് സ്‌മിത്ത് പിഴയായി നല്‍കേണ്ടി വരിക. സീസണില്‍ ആദ്യമായണ് രാജസ്ഥാന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.
ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ 57 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി രാജസ്ഥാന്‍ ഏറ്റുവാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ രാജസ്ഥാന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ലീഗില്‍ നാളെ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.