ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ അനായാസ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സെന്ന വിജയ ലക്ഷ്യം നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 34 പന്ത് ശേഷിക്കെ മറികടന്നു. 28 പന്തില്‍ 26 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്‌ടമായത്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ 47 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ 12 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
-
An emphatic win for @mipaltan as they beat #DC by 9 wickets.@ishankishan51 with an unbeaten knock of 72.
— IndianPremierLeague (@IPL) October 31, 2020 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/8MWEaoY1Qn #Dream11IPL pic.twitter.com/nSydSGOkii
">An emphatic win for @mipaltan as they beat #DC by 9 wickets.@ishankishan51 with an unbeaten knock of 72.
— IndianPremierLeague (@IPL) October 31, 2020
Scorecard - https://t.co/8MWEaoY1Qn #Dream11IPL pic.twitter.com/nSydSGOkiiAn emphatic win for @mipaltan as they beat #DC by 9 wickets.@ishankishan51 with an unbeaten knock of 72.
— IndianPremierLeague (@IPL) October 31, 2020
Scorecard - https://t.co/8MWEaoY1Qn #Dream11IPL pic.twitter.com/nSydSGOkii
ഡികോക്കും കിഷനും ചേര്‍ന്ന് 68 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് കിഷന്‍ 43 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കി. ആന്‍ട്രിച്ച് നോട്രിജിന്‍റെ പന്തിലാണ് ഡികോക്ക് പുറത്തായത്. മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഡല്‍ഹിയുടെ പ്ലേ ഓഫ് യോഗ്യത സംശയത്തിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ അടുത്ത മത്സരം ഡല്‍ഹിക്ക് നിര്‍ണായകമാണ്.