ദുബായ്: മുംബൈ ഇന്ത്യൻസിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് വിജയം. നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും സമനില പാലിച്ച മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് വിജയം ഉറപ്പിച്ചത്. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസ് നേടിയ 12 റൺസ്, നാലു പന്തുകൾ ബാക്കിനിൽക്കെ കിങ്സ് ഇലവന്‍ പഞ്ചാബ് മറികടന്നു. നിശ്ചിത ഓവറിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. പഞ്ചാബും ആറിന് 176 എന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്കു നീങ്ങി. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും അഞ്ച് റൺസ് വീതം നേടിയതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് വഴിവെച്ചത്.
മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം സൂപ്പർ ഓവറിൽ പഞ്ചാബിന് വിജയം - മുംബൈ ഇന്ത്യൻസ്
രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസ് നേടിയ 12 റൺസ്, നാലു പന്തുകൾ ബാക്കിനിൽക്കെ കിങ്സ് ഇലവന്‍ പഞ്ചാബ് മറികടന്നു