അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ 49 റണ്‍സിന്‍റെ ആധികാരിക ജയവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മറുപടി ബാറ്റിങ് ആരംഭിച്ച നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
30 റണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കും 33 റണ്‍സെടുത്ത പേസര്‍ പാറ്റ് കമ്മിന്‍സും മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന് ഇടയില്‍ തിളങ്ങിയത്. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍ ഏഴ് റണ്‍സെടുത്തും സുനില്‍ നരെയ്‌ന്‍ ഒമ്പത് റണ്‍സെടുത്തും പുറത്തായി. നിതീഷ് റാണ(24), ഓയിന്‍ മോര്‍ഗന്‍(16), ആന്ദ്രെ റസല്‍(11), നിഖില്‍ നായിക്(1), ശിവം മാവി(9) എന്നിവരും പുറത്തായി. ഒരു റണ്‍സെടുത്ത കുല്‍ദീപ് യാദവ് പുറത്താകാതെ നിന്നു.
മുംബൈക്ക് വണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, ജെയിംസ് പാറ്റിസണ്‍, ജസ്‌പ്രീത് ബുമ്ര, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും സ്വന്തമാക്കി.
അബുദാബിയില്‍ നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ മുംബൈ 195 റണ്‍സെടുത്തു. മൂന്ന് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്‍റെ ഇന്നിങ്സ്.
-
🆙 and running! 💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI pic.twitter.com/AAoAdi764n
— Mumbai Indians (@mipaltan) September 23, 2020 " class="align-text-top noRightClick twitterSection" data="
">🆙 and running! 💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI pic.twitter.com/AAoAdi764n
— Mumbai Indians (@mipaltan) September 23, 2020🆙 and running! 💙#OneFamily #MumbaiIndians #MI #Dream11IPL #KKRvMI pic.twitter.com/AAoAdi764n
— Mumbai Indians (@mipaltan) September 23, 2020