അബുദബി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നിരയില്‍ ശിവം മാവിക്കും, റസലിനും പകരം ടോം ബാന്‍റണും, പ്രസിദ് കൃഷ്‌ണയും ടീമിലെത്തി. മറുവശത്ത് ഷഹബാസ് അഹമ്മദിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കരുത്ത് പകരാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്. ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ രണ്ടാമതെത്തും. മറുവശത്ത് ജയത്തോടെ ബാംഗ്ലൂരിനെ മറികടന്ന് മൂന്നാമതെത്താനാണ് കൊല്‍ക്കത്തയുടെ ശ്രമം. സീസണില്‍ നേരത്തെ എറ്റുമുട്ടിയപ്പോള്‍ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. രാജസ്ഥാനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലെത്തുന്ന ബാംഗ്ലൂരും, സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല.
-
A look at the Playing XI for #KKRvRCB#Dream11IPL pic.twitter.com/bhrXy6IX62
— IndianPremierLeague (@IPL) October 21, 2020 " class="align-text-top noRightClick twitterSection" data="
">A look at the Playing XI for #KKRvRCB#Dream11IPL pic.twitter.com/bhrXy6IX62
— IndianPremierLeague (@IPL) October 21, 2020A look at the Playing XI for #KKRvRCB#Dream11IPL pic.twitter.com/bhrXy6IX62
— IndianPremierLeague (@IPL) October 21, 2020
ടീം
റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത്ത് മാൻ സിങ്, വാഷിങ്‌ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, ഇസുരു ഉഡാന, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ശുഭ്‌മാൻ ഗിൽ, ടോം ബാന്‍റൺ, നിതീഷ് റാണ, ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, രാഹുൽ ത്രിപാഠി, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൺ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, വരുൺ ചക്രവർത്തി.