ETV Bharat / sports

ഐപിഎല്‍; ആദ്യ ജയം തേടി ഹൈദരാബാദും, കൊല്‍ക്കത്തയും

author img

By

Published : Sep 26, 2020, 5:04 PM IST

കഴിഞ്ഞ മത്സരത്തില്‍ പ്രതീക്ഷക്ക് ഉയരാന്‍ സാധിക്കാത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും, സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഐപിഎല്‍ 13ാം പതിപ്പെലെ എട്ടാമത്തെ മത്സരത്തില്‍ എറ്റുമുട്ടുന്നത്.

ഐപിഎല്‍ ഇന്ന് വാര്‍ത്ത  കൊല്‍ക്കത്തക്ക് ജയം വാര്‍ത്ത  ഹൈദരാബാദിന് ജയം വാര്‍ത്ത  ipl today news  kolkata win news  hyderabad win news
വാര്‍ണര്‍, കാര്‍ത്തിക്

അദുബാദി: ഐപിഎല്‍ 13ാം പതിപ്പില്‍ ആദ്യ ജയം തേടി ലീഗിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് ഇറങ്ങുന്നു. ഇരു ടീമുകളും സീസണിലെ ആദ്യ മത്സരത്തില്‍ പരാജയം നേരിട്ടിരുന്നു. ആദ്യ മത്സരത്തില്‍ ഹൈദരാബാദിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 10 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്. മുബൈ ഇന്ത്യന്‍സിന് എതിരെ ആയിരുന്നു കൊല്‍ക്കത്തയുടെ ആദ്യ മത്സരം. മത്സരത്തില്‍ 49 റണ്‍സിന്‍റെ പരാജയമാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്തയും ഒരു തവണ ഹൈദരാബാദും കപ്പടിച്ചിട്ടുണ്ട്. 2016ലാണ് ഹൈദരാബാദ് കിരീടം സ്വന്തമാക്കിയത്. 2011ലും 2014ലുമായിരുന്നു കൊല്‍ക്കത്ത ഐപിഎല്‍ കിരീടം ചൂടിയത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ മുന്‍തൂക്കം കൊല്‍ക്കത്തക്കാണ്. 17 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ജയം കൊല്‍ക്കത്തക്ക് ഒപ്പം നിന്നു. ഏഴ്‌ തവണ ഹൈദരാബാദും വിജയിച്ചു.

പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം ആര് ടീമിലെത്തുമെന്ന കാര്യത്തില്‍ ഇതേവരെ ഹൈദരാബാദില്‍ ധാരണയായിട്ടില്ല. മാര്‍ഷിന് പകരം കളിക്കാന്‍ യുഎഇയില്‍ എത്തിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ ആറ് ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ ഓപ്പണര്‍ എന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മധ്യനിരയും കാര്യമായ സംഭാവന നല്‍കിയിരുന്നില്ല. 61 റണ്‍സെടുത്ത ജോണി ബെയർസ്റ്റോ മാത്രമാണ് ഹൈദരാബാദിന് വേണ്ടി തിളങ്ങിയത്.

വിക്കറ്റ് വീഴ്‌ത്തുന്ന കാര്യത്തിലും സണ്‍റൈസേഴ്‌സിന്‍റെ ബൗളേഴ്‌സ് പിന്നിലാണ്. ഭുവനേശ്വര്‍ കുമാര്‍ റണ്‍ വഴങ്ങുന്ന കാര്യത്തില്‍ പിശിക്ക് കാണിച്ചെങ്കിലും വിക്കറ്റെടുക്കുന്ന കാര്യത്തില്‍ മിടുക്ക് കാണിച്ചില്ല. കഴിഞ്ഞ മത്സരത്തില്‍ 31 റണ്‍സ് വഴങ്ങിയ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഫോമിലേക്ക് ഉയരാത്തതും ഹൈദരാബാദിന് തിരിച്ചടിയാകും.

അതേസമയം ആന്ദ്രേ റസല്‍, ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ അടങ്ങുന്ന കൊല്‍ക്കത്തക്ക് ഏത് സ്‌കോറും പിന്തുടര്‍ന്ന് ജയിക്കാനുള്ള കഴിവുണ്ട്. പക്ഷേ കഴിഞ്ഞ മത്സരത്തിലെ ഇരുവരുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നിരുന്നില്ല. മുന്നില്‍ നിന്ന് നയിക്കാന്‍ ആര്‍ക്കുമായില്ല എന്നതാണ് കൊല്‍ക്കത്തയുടെ പോരായ്മ. മൂന്നാമനായി ഇറങ്ങി 30 റണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ബൗളിങ്ങിലും ശരാശരി പ്രകടനം മാത്രമാണ് കൊല്‍ക്കത്തയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുംബൈക്ക് എതിരെ വിക്കറ്റൊന്നും വീഴ്‌ത്താതിരുന്ന സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് മൂന്ന് ഓവറില്‍ 49 റണ്‍സ് വഴങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.