ETV Bharat / sports

ഐപിഎല്‍; നാലാം കിരീടം ലക്ഷ്യമിട്ട് ധോണിയും കൂട്ടരും

author img

By

Published : Sep 18, 2020, 12:12 PM IST

Updated : Sep 25, 2020, 6:00 PM IST

ഇതിനകം മൂന്ന് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ധോണിയും കൂട്ടരും കഴിഞ്ഞ സീസൺ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തിരിച്ച് പിടിക്കാനാണ് യുഎഇയില്‍ എത്തിയിരിക്കുന്നത്.

ipl for csk news  dhoni for ipl news  ipl kickoff news  സിഎസ്‌കെക്ക് ഐപിഎല്‍ വാര്‍ത്ത  ധോണിക്ക് ഐപിഎല്‍ വാര്‍ത്ത  ഐപിഎല്‍ കിക്ക് ഓഫ് വാര്‍ത്ത
ധോണി

ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ഐപിഎല്‍ കിരീടം മറ്റ് ഏത് സീസണെക്കാളും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇത്തവണയാണ്. നായകന്‍ മഹേന്ദ്രസിങ് ധോണിക്കായാണ് അവര്‍ ആ കിരീടം വീണ്ടും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ധോണി സൂപ്പർ കിംഗ്സ് ആരാധകരുടെ "തലയാണ്". തങ്ങളുടെ ടീമിനെ മൂന്ന് തവണ കിരീടം ഉയര്‍ത്താന്‍ സഹായിച്ച ധോണിക്ക് അവരുടെ ഹൃദയത്തിലാണ് സ്ഥാനം. അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ ശേഷമുള്ള ധോണിയുടെ ആദ്യത്തെ ഐപിഎല്ലില്‍ കിരീടത്തിലൂടെ സമ്മാനം നല്‍കാന്‍ അവര്‍ ആഗ്രഹിച്ചാല്‍ ആര്‍ക്കും കുറ്റം പറയാനാകില്ല. പങ്കെടുത്ത എല്ലാ സീസണിലും പ്ലേ ഓഫ് കളിച്ച ഏക ടീം കൂടിയാണ് ധോണിയുടെത്. ഇത്തവണയും സിഎസ്‌കെ പ്ലേ ഓഫില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഐപിഎല്ലില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള രണ്ടാമത്തെ ടീമായ സിഎസ്‌കെ തുടര്‍ച്ചയായി രണ്ട് തവണ കപ്പടിച്ചിട്ടുണ്ട്. ഈ റെക്കോഡ് സിഎസ്‌കെക്ക് മാത്രമാണ്. 2010ലും 2011ലുമാണ് ചെന്നൈ തുടര്‍ച്ചയായി കിരീടം സ്വന്തമാക്കിയത്. എന്നാല്‍ പിന്നിട് രണ്ട് വര്‍ഷം സസ്‌പെന്‍ഷന്‍ കാരണം വിട്ട് നില്‍ക്കേണ്ടിവന്നത് തിരിച്ചടിയായി. കഴിഞ്ഞ തവണ ചെന്നൈയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മുംബൈ ഇന്ത്യന്‍സിന് കിരീടം സ്വന്തമാക്കാനായത്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്ലിന്‍റെ ഫൈനലില്‍ കളിച്ച ടീം കൂടിയാണ് ചെന്നൈ. എട്ട് തവണയാണ് അവര്‍ കലാശപോരില്‍ മാറ്റുരച്ചത്.

  • Champion Bravo joined from his room to take one for becoming the first bowler to scale Mount 500 wickets in T20 history. 🦁💛 pic.twitter.com/16aCGTEqq8

    — Chennai Super Kings (@ChennaiIPL) September 17, 2020 " class="align-text-top noRightClick twitterSection" data=" ">

ജയിച്ച് ശീലിച്ച ടീം

ഐപിഎല്ലില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള ടീം കൂടിയാണ് ചെന്നൈ. 61.28 ആണ് ചെന്നൈയുടെ വിജയ ശതമാനം. ഇതേവരെ കളിച്ച 165 മത്സരങ്ങളില്‍ 100 മത്സരങ്ങളിലും ചെന്നൈ വിജയം സ്വന്തമാക്കി. 63 മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഒരു തവണ സമനിലയില്‍ പിരിഞ്ഞു. സിഎസ്‌കെ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെയാണ്. ഇരു ടീമുകളും 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പത് തവണയും സിഎസ്‌കെക്കായിരുന്നു ജയം. അതേസമയം ഏറ്റവും കൂടുതല്‍ തവണ പരാജയം വഴങ്ങേണ്ടി വന്നത് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ്. 28 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 17 തവണയും ചെന്നൈ പരാജയപ്പെട്ടു.

യുഎഇയില്‍ തോറ്റത് പഞ്ചാബിനോട് മാത്രം

നേരത്തെ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നാലും ചെന്നൈ സ്വന്തമാക്കിയിരുന്നു. കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ മാത്രമാണ് ചെന്നൈക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അന്ന് ആറ് വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്.

റെയ്‌നയും ഹര്‍ഭജനും ഇല്ലെങ്കിലും കിരീടം നേടാന്‍ കരുത്തര്‍

സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും ഇല്ലെങ്കിലും ചെന്നൈയ്‌ക്ക് കപ്പടിക്കാനുള്ള കരുത്ത് ഇപ്പോഴും ബാക്കിയുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്. സിഎസ്‌കെയുടെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനാണ് റെയ്‌ന. ഐപിഎല്ലില്‍ 160 മത്സരങ്ങളില്‍ നിന്നായി 4527 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. 32 അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും റെയ്‌നയുടെ പേരിലുണ്ട്. റെയ്‌നയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് ഇറങ്ങാനാണ് സാധ്യത. സ്‌പിന്‍ ബൗളേഴ്‌സിന് എതിരെ മികച്ച ട്രാക്ക് റെക്കോഡാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഉള്ളത്. ഇതേവരെ 17 മത്സരങ്ങളില്‍ നിന്നായി 1853 റണ്‍സാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ 96 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഓപ്പണറായി വാട്‌സണും അംബാട്ടിയും

ഓസിസ് വെറ്ററന്‍ ബാറ്റ്സ്‌മാന്‍ ഷെയിന്‍ വാട്‌സണും അംബാട്ടി റായുഡുവും ഓപ്പണര്‍മാര്‍ ആയേക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വാട്ട്സണ്‍ മികച്ച് ഫോമിലാണ്. കഴിഞ്ഞ രണ്ട് സീസണിലും വെടിക്കെട്ട് ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്. 134 മത്സരങ്ങളില്‍ നിന്നായി 3575 റണ്‍സാണ് വാട്‌സണിന്‍റെ പേരിലുള്ളത്. 2018 സീസണില്‍ പുറത്താകാതെ 117 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. 2019 ലോകകപ്പ് ടീമില്‍ ഇടം നേടാതെ വന്നതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റായിഡു ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനമാകും ലക്ഷ്യമിടുക. ഇതേവരെ 147 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റായിഡുവിന്‍റെ അക്കൗണ്ടില്‍ 3300 റണ്‍സാണ് ഉള്ളത്. 2018 സീസണില്‍ പുറത്താകാതെ 100 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

നാലാം നമ്പറില്‍ കേദാര്‍ ജാദവ്, അഞ്ചാം നമ്പറില്‍ മഹേന്ദ്രസിങ് ധോണി, ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയും സിഎസ്‌കെക്കായി ഇറങ്ങിയേക്കും. രവീന്ദ്ര ജഡേജ ഓള്‍ റൗണ്ടറാകുമ്പോള്‍ ഏഴ്‌ ബൗളര്‍മാരെ മാറിമാറി പരീക്ഷിക്കാന്‍ ധോണിക്ക് അവസരം ലഭിക്കും. ഓള്‍റൗണ്ടറുടെ നിരയിലേക്ക് ഇംഗ്ലീഷ് താരം സാം കുറാനും എത്തും.

വിക്കറ്റെടുക്കാന്‍ ബ്രാവോ

ഡ്വെയിന്‍ ബ്രാവോ, ഇമ്രന്‍ താഹില്‍, പീയുഷ് ചൗള, ദീപക് ചാഹര്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ഓസിസ് പേസര്‍ ജോഷ് ഹാസില്‍വുഡ് എന്നിവരാകും ചെന്നൈയുടെ ബൗളിങ് ലൈനപ്പ്. ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സണ്‍ ചേഞ്ച് ബൗളറായും സ്ഥാനം പിടിക്കും. ഐപിഎല്ലില്‍ എറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ സിഎസ്‌കെയുടെ താരമാണ് ഡ്വെയിന്‍ ബ്രാവോ. 147 വിക്കറ്റുകളാണ് ബ്രാവോയുടെ പേരിലുള്ളത്. മിച്ചല്‍ സാന്‍റ്നറും കരണ്‍ ശര്‍മയും ബൗളിങ് നിരയുടെ ഭാഗമാണ്. ഇംഗ്ലണ്ടിലായിരുന്ന ഹേസില്‍വുഡും കുറാനും ആദ്യ മത്സരങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഇരുവര്‍ക്കും ക്വാറന്‍റൈന്‍ കഴിഞ്ഞ് മാത്രമെ ടീമിന് ഒപ്പം ചേരാനാകൂ.

മുരളി വീണ്ടും തിളങ്ങുമോ

ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ താരം മുരളി വിജയ്‌ ആണ്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ 127 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. കളിയിലെ താരമായും അന്ന് മുരളി വിജയിയെ തെരഞ്ഞെടുത്തിരുന്നു. ചെന്നൈയിക്ക് വേണ്ടി രണ്ട് സെഞ്ച്വറി സ്വന്തമാക്കിയ എക താരവും മുരളി ആണ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സില്‍ നിന്നും 2014ലാണ് മുരളി ചെന്നൈയില്‍ എത്തുന്നത്.

സാം കുറാന്‍, പീയൂഷ് ചൗള, ജോഷ് ഹേസില്‍വുഡ്, ആര്‍ സായി കിഷോര്‍ എന്നിവരാണ് ചെന്നൈയുടെ ഭാഗമായ പുതിയ താരങ്ങള്‍. സ്റ്റീഫന്‍ ഫ്ലെമിങാണ് ചെന്നൈയെ കളി പഠിപ്പിക്കുന്നത്. മൈക്കള്‍ ഹസ്സി ബാറ്റിങ് പരിശീലകനും ലക്ഷ്മിപതി ബാലാജി ബൗളിങ് പരിശീലകനുമാണ്. ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ധോണിയുടെയും കൂട്ടരുടെയും എതിരാളികള്‍. തീ പാറുന്ന പോരാട്ടമാകും ഇരുവരും തമ്മില്‍ സെപ്‌റ്റംബര്‍ 19ന് അബുദാബിയില്‍ നടക്കുക. രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഷാര്‍ജയില്‍ സെപ്‌റ്റംബര്‍ 22നാണ് രണ്ടാമത്തെ മത്സരം.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.