ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 14-ാം സീസണ് മുന്നോടിയായി വമ്പന്‍മാരെ പുറത്താക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിന്‍ അലി, ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് എന്നിവര്‍ക്കാണ് ടീമിന് പുറത്തേക്ക് വഴി തുറന്നത്. ശിവം ദുബെ, ഉമേഷ് യാദവ്, പവൻനെഗി എന്നിവരും ടീമിന് പുറത്തായി.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്‌ദത്ത് പടിക്കല്‍, മുഹമ്മദ് സിറാജ്, എന്നിവര്‍ക്ക് പുറമെ നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ടീം നിലനിര്‍ത്തി.
-
IPL Retention Announcement 🔊 Here’s the news you’ve been waiting for, 12th Man Army. We have retained 12 stars from our 2020 squad. 🌟🤩#PlayBold #IPL2021 #WeAreChallengers pic.twitter.com/YkzSV3EUjU
— Royal Challengers Bangalore (@RCBTweets) January 20, 2021 " class="align-text-top noRightClick twitterSection" data="
">IPL Retention Announcement 🔊 Here’s the news you’ve been waiting for, 12th Man Army. We have retained 12 stars from our 2020 squad. 🌟🤩#PlayBold #IPL2021 #WeAreChallengers pic.twitter.com/YkzSV3EUjU
— Royal Challengers Bangalore (@RCBTweets) January 20, 2021IPL Retention Announcement 🔊 Here’s the news you’ve been waiting for, 12th Man Army. We have retained 12 stars from our 2020 squad. 🌟🤩#PlayBold #IPL2021 #WeAreChallengers pic.twitter.com/YkzSV3EUjU
— Royal Challengers Bangalore (@RCBTweets) January 20, 2021
നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍: വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സെയ്‌നി, ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പെ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, പവന്‍ ദേശ്‌പാണ്ഡെ.
ഐപിഎല്ലില്‍ മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടം സ്വന്തമാക്കാത്ത ടീമാണ് ആര്‍സിബി. കഴിഞ്ഞ സീസണിലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് ബാംഗ്ലൂർ പുറത്തായത്. അതേസമയം ഹര്‍ഷല്‍ പട്ടേല്‍, ഡാനിയേല്‍ സാംസ് എന്നിവര്‍ ബംഗളൂരുവിനൊപ്പം ചേര്‍ന്നു. ഡല്‍ഹിക്കൊപ്പമായിരുന്നു കഴിഞ്ഞ സീസണില്‍ ഇരുവരും.