ന്യൂഡല്‍ഹി: മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ബൗളര്‍ ലസിത് മലിങ്കക്ക് പകരക്കാരനാകാന്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് സാധിക്കുമെന്ന് ബ്രൈറ്റ് ലീ. ഐപിഎല്‍ 13ാം പതിപ്പിന് ശനിയാഴ്‌ച തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രൈറ്റ് ലീയുടെ അഭിപ്രായപ്രകടനം.
കൊവിഡ് 19 പശ്ചാത്തലത്തില്‍ കുടുംബത്തോടൊപ്പം കഴിയണമെന്ന ഉദ്ദേശത്തോടെയാണ് മലിങ്ക ഇത്തണ വിട്ട് നില്‍ക്കുന്നത്. നിലവില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മലിങ്ക. ഐപിഎല്ലില്‍ 170 വിക്കറ്റുകളാണ് മലിങ്കയുടെ പേരിലുള്ളത്. 13 റണ്‍സ് മാത്രം വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റ് എടുത്തതാണ് മലിങ്കയുടെ ഏറ്റവും മികച്ച നേട്ടം.
മുംബൈ ഇന്ത്യന്‍സിന്‍സില്‍ മലിങ്കയുടെ പേസ് പാര്‍ട്ട്ണറാണ് ബുമ്ര. ഡത്ത് ഓവറിലും ന്യൂ ബോളിലും ഒരുപോലെ ഫലപ്രദമാണ് ബുമ്രയെന്ന് ബ്രൈറ്റ് ലീ പറഞ്ഞു. വ്യത്യസ്ത ബൗളിങ് ആക്ഷന്‍. പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യാനും സാധിക്കും. സ്ഥിരതയോടെ യോര്‍ക്കര്‍ എറിയാനും ബുമ്രക്ക് സാധിക്കുമെന്നും ബ്രൈറ്റ് ലീ കൂട്ടിച്ചേര്‍ത്തു. ഐപില്ലില്‍ 82 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം.