ETV Bharat / sports

നിരാശപ്പെടുത്തി സഞ്ജു; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ വിജയം

ഡല്‍ഹി ഉയര്‍ത്തിയ 186 റണ്‍സ് പിന്തുര്‍ടര്‍ന്നെത്തിയ രാജസ്ഥാന്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ലീഗില്‍ നാല് തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്

author img

By

Published : Oct 10, 2020, 2:12 AM IST

Updated : Oct 10, 2020, 1:37 PM IST

ipl 2020  delhi capitals  rajasthan royal  rajasthan royals vs delhi capitals  നിരാശപ്പെടുത്തി സഞ്ജു  ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ വിജയം  രാജസ്ഥാന്‍ റോയല്‍സ്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഐപിഎല്‍ 2020  ഐപിഎല്‍ 2020 വാര്‍ത്ത
നിരാശപ്പെടുത്തി സഞ്ജു; ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ വിജയം

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെ 46 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലിന്‍റെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ആരാധകര്‍ക്ക് കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി നിരാശ സമ്മാനിച്ച സഞ്ജു ഇത്തവണയും പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. ഡല്‍ഹി ഉയര്‍ത്തിയ 186 റണ്‍സ് പിന്തുര്‍ടര്‍ന്നെത്തിയ രാജസ്ഥാന്‍ 138 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ലീഗില്‍ നാല് തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. സ്കോര്‍:- ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 184/8. രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 138ന് ഓള്‍ ഔട്ട്.

ഡല്‍ഹിയുടെ യുവനിര ബൗളര്‍മാര്‍ക്ക് മുന്നില്‍ രാജസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു. ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ ജോസ് ബട്ട്ലറും സ്റ്റീവ് സ്മിത്തും സഞ്ജും സാംസണുമടങ്ങുന്ന നിരയെ എളുപ്പത്തില്‍ ഡല്‍ഹി തളച്ചു. 38 റണ്‍സെടുത്ത രാഹുല് തൊവാട്ടിയയാണ് രാജസ്ഥാന്‍റെ ടോപ്പ് സ്കോറര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഹെറ്റ്‌മെയറുടെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ മികവിലാണ് 184 റണ്‍സെടുത്തത്.

Last Updated : Oct 10, 2020, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.