ദുബായ്: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 69 റണ്‍സ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 202 എന്ന വിജയ ലക്ഷ്യം മറികടക്കാന്‍ പഞ്ചാബിനായില്ല. 16.5 ഓവറില്‍ 132 റണ്‍സെടുത്ത പഞ്ചാബിന്‍റെ എല്ലാവിക്കറ്റുകളും നഷ്ടമായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി.
-
Rashid Khan spins his magic with 3/12.
— IndianPremierLeague (@IPL) October 8, 2020 " class="align-text-top noRightClick twitterSection" data="
A game-changing spell that included the wicket of danger-man Nicholas Pooran. This is @rashidkhan_19 at his very best.
📹📹https://t.co/sCNbyEwmgR #Dream11IPL
">Rashid Khan spins his magic with 3/12.
— IndianPremierLeague (@IPL) October 8, 2020
A game-changing spell that included the wicket of danger-man Nicholas Pooran. This is @rashidkhan_19 at his very best.
📹📹https://t.co/sCNbyEwmgR #Dream11IPLRashid Khan spins his magic with 3/12.
— IndianPremierLeague (@IPL) October 8, 2020
A game-changing spell that included the wicket of danger-man Nicholas Pooran. This is @rashidkhan_19 at his very best.
📹📹https://t.co/sCNbyEwmgR #Dream11IPL
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പക്ഷെ ഹൈദരാബാദിന്‍റെ ബൗളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 77 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പഞ്ചാബിന് വേണ്ടി പൊരുതിയത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ടീമുകളാണ് ഇത്തവണ ഏറ്റുമുട്ടിയത്.