അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിന് ലഭിച്ചത് കഴിഞ്ഞ ഐപിഎല്‍ സീസണിലെ കലിപ്പടക്കാനുള്ള അവസരം. 2019 ഐപിഎല്‍ സീസണിലെ എലിമിനേറ്ററില്‍ ഡല്‍ഹിയോട് രണ്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങി പുറത്തായതിന് മറുപടി പറായന്‍ കൂടിയാകും ഇത്തവണ ഡേവിഡ് വാര്‍ണറും കൂട്ടരും അബുദാബിയില്‍ ഇറങ്ങുക. അന്നത്തെ നായകന്‍ കെയിന്‍ വില്യംസണ്‍ ഇത്തവണയും ഹൈദരാബാദിന് ഒപ്പമുണ്ട്. ബാറ്റ് കൊണ്ട് കണക്ക് തീര്‍ക്കാന്‍ വില്യംസണും ഇത് സുവര്‍ണാവസരമാണ്.
-
From one great to another 🧡#SRHvRCB #OrangeArmy #KeepRising #IPL2020 pic.twitter.com/6xSYkYGpmC
— SunRisers Hyderabad (@SunRisers) November 6, 2020 " class="align-text-top noRightClick twitterSection" data="
">From one great to another 🧡#SRHvRCB #OrangeArmy #KeepRising #IPL2020 pic.twitter.com/6xSYkYGpmC
— SunRisers Hyderabad (@SunRisers) November 6, 2020From one great to another 🧡#SRHvRCB #OrangeArmy #KeepRising #IPL2020 pic.twitter.com/6xSYkYGpmC
— SunRisers Hyderabad (@SunRisers) November 6, 2020
അന്ന് വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സിന്‍റെ വിജയ ലക്ഷ്യം വാശിയേറിയ മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെ മറികടക്കാന്‍ ഡല്‍ഹിക്കായി. പൃഥ്വി ഷായും റിഷഭ് പന്തും തിളങ്ങിയതാണ് ഡല്‍ഹിക്ക് തുണയായത്. എന്നാല്‍ ഇത്തവണ ഡല്‍ഹിക്ക് പഴയ പ്രതാപം അവകാശപ്പെടാനില്ല.
കൂടുതല്‍ വായനക്ക്: കളം പിടിക്കാന്‍ ഡല്‍ഹി, ജയം തുടരാന്‍ ഹൈദരാബാദ്; രണ്ടാം ക്വാളിഫയര്‍ ഇന്ന്
ഐപിഎല്ലില്‍ കഴിഞ്ഞ ആറ് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. ഹൈദരാബാദാകട്ടെ ഐപിഎല്ലില്‍ നാല് തുടര്‍ ജയങ്ങളുമായി വിജയ വഴിയിലാണ്. ആവേശം നിറഞ്ഞ എലിമിനേറ്ററില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് ഡേവിഡ് വാര്‍ണറും കൂട്ടരും സ്വന്തമാക്കിയത്. ഇന്ന് രാത്രി 7.30നാണ് ഹൈദരബാദിനെതിരെയുള്ള ഡല്‍ഹിയുടെ രണ്ടാമത്തെ ക്വാളിഫയര്‍. നേരത്തെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു.