അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കു നേർ. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. അഞ്ചു മത്സരം കളിച്ച ചെന്നൈയ്ക്ക് രണ്ട് ജയങ്ങള്‍ മാത്രമാണ് സ്വന്തമായുള്ളത്. കൊല്‍ക്കത്ത നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും സ്വന്തമാക്കിയിട്ടുണ്ട്. ഇരു ടീമുകൾക്കും ഇന്ന് ജയിച്ച് പോയിന്‍റ് പട്ടികയില്‍ മുകളിലേക്ക് കയറുക എന്നതാണ് ലക്ഷ്യം. തുടര്‍ച്ചയായി മൂന്ന് പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന് എതിരെ 10 വിക്കറ്റിന്‍റെ ജയവുമായി വമ്പന്‍ തിരിച്ച് വരവ് നടത്തിയിരുന്നു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയുടെയും ഷെയിന്‍ വാട്‌സണിന്‍റെയും കരുത്തിലായിരുന്നു ചെന്നൈയുടെ ഹൈ വാള്‍ട്ട് ജയം. വലംകൈയ്യന്‍ മീഡിയം പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ചെന്നൈക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തി തിളങ്ങി. രവീന്ദ്ര ജഡേജ, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
-
Abu Dhabi playing host to the battle of the Dens! 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK pic.twitter.com/ZcmRKoODCv
— Chennai Super Kings (@ChennaiIPL) October 7, 2020 " class="align-text-top noRightClick twitterSection" data="
">Abu Dhabi playing host to the battle of the Dens! 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK pic.twitter.com/ZcmRKoODCv
— Chennai Super Kings (@ChennaiIPL) October 7, 2020Abu Dhabi playing host to the battle of the Dens! 🦁💛 #WhistlePodu #WhistleFromHome #Yellove #KKRvCSK pic.twitter.com/ZcmRKoODCv
— Chennai Super Kings (@ChennaiIPL) October 7, 2020
-
Support your team and CHILL just like GILL.
— KolkataKnightRiders (@KKRiders) October 6, 2020 " class="align-text-top noRightClick twitterSection" data="
Check out our Official #KolkataKnightRidersXBewakoof Collection right away.
Shop now ➡️ https://t.co/xthHhGvGkh & https://t.co/ShOob49KUY - your favorite homegrown brand.#BewakoofXKolkataKnightRiders #KKRHaiTaiyaar#KorboLorboJeetbo pic.twitter.com/vF89V0SWSW
">Support your team and CHILL just like GILL.
— KolkataKnightRiders (@KKRiders) October 6, 2020
Check out our Official #KolkataKnightRidersXBewakoof Collection right away.
Shop now ➡️ https://t.co/xthHhGvGkh & https://t.co/ShOob49KUY - your favorite homegrown brand.#BewakoofXKolkataKnightRiders #KKRHaiTaiyaar#KorboLorboJeetbo pic.twitter.com/vF89V0SWSWSupport your team and CHILL just like GILL.
— KolkataKnightRiders (@KKRiders) October 6, 2020
Check out our Official #KolkataKnightRidersXBewakoof Collection right away.
Shop now ➡️ https://t.co/xthHhGvGkh & https://t.co/ShOob49KUY - your favorite homegrown brand.#BewakoofXKolkataKnightRiders #KKRHaiTaiyaar#KorboLorboJeetbo pic.twitter.com/vF89V0SWSW
ചെന്നൈയെ നേരിടാന്‍ ഇറങ്ങുന്ന കൊല്‍ക്കത്ത ബാറ്റിങിലും ബൗളിങിലും മികവ് പുലർത്തേണ്ടതുണ്ട്. ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസല്‍, ദിനേശ് കാര്‍ത്തിക് എന്നിവർ ഇനിയും ഫോമിലെത്തിയിട്ടില്ല. നിതീഷ് റാണ, ഇവോയിൻ മോർഗൻ, രാഹുല്‍ ത്രിപാഠി എന്നിവർ ഫോമിലെത്തിയതാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസം. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍, കമലേഷ് നാഗർകോട്ടി എന്നിവർ അടങ്ങുന്ന കൊല്‍ക്കത്തയുടെ ബൗളിങ് നിരയും കരുത്തുറ്റതാണ്. ഇരു ടീമുകളും ഇതിന് മുമ്പ് 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 13 തവണയും ജയം ചെന്നൈക്ക് ഒപ്പം നിന്നു. ഒരു തവണ മത്സരം സമനിലയില്‍ പിരിഞ്ഞു. ഏഴ് തവണ മാത്രമാണ് കൊല്‍ക്കത്തക്ക് ജയിക്കാനായത്.