ETV Bharat / sports

ധോണി കാണിച്ച് തരുന്നത് നേരായ മാര്‍ഗമെന്ന് ചാഹല്‍

author img

By

Published : Oct 26, 2020, 5:55 PM IST

ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുമ്പില്‍ ആര്‍സിബി മുട്ടുമടക്കിയ ശേഷമാണ് ചാഹലിന്‍റെ പ്രതികരണം

ഐപിഎൽ
ഐപിഎൽ

ദുബായ്: മഹി ഭായ് എന്നും നേരായ മാര്‍ഗമാണ് കാണിച്ച് തന്നതെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. മഹേന്ദ്രസിങ് ധോണി ചില ടിപ്‌സുകള്‍ താനുമായി പങ്കുവെക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ ചാഹല്‍ പോസ്റ്റ് ചെയ്‌തു. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുമ്പില്‍ ആര്‍സിബി മുട്ടുമടക്കിയ ശേഷമാണ് ചാഹലിന്‍റെ പ്രതികരണം. റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ ബാറ്റിങ് മികവിലാണ് ചെന്നൈ എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ അമ്പാട്ടി റായിഡുവിന്‍റെ വിക്കറ്റ് ചാഹല്‍ സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. 11 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റുകളാണ് ആര്‍സിബിക്ക് ഉള്ളത്. ബുധനാഴ്‌ച അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ധോണിയുടെ നേതൃത്വത്തിലാണ് 2016ല്‍ ചാഹല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.