ETV Bharat / sports

യുവിക്ക് ഒപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ദേവ്‌ദത്ത്

വിരാട് കോലിയെ പുകഴ്‌ത്തിയും ദേവ്‌ദത്തിനെ പ്രശംസിച്ചും കൊണ്ടായിരുന്നു യുവിയുടെ ട്വീറ്റ്. യുവരാജിനോട് മത്സരിക്കാന്‍ താനില്ലെന്നും യുവിക്കൊപ്പം ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്നും ദേവ്ദത്ത് റീ ട്വീറ്റ് ചെയ്‌തു

author img

By

Published : Oct 4, 2020, 10:50 PM IST

IPL 2020 NEWS  IPL 2020 UAE NEWS  ഐപിഎല്‍ 2020 വാര്‍ത്ത  ഐപിഎല്‍ 2020 യുഎഇ വാര്‍ത്ത
ദേവ്‌ദത്ത്

ദുബായ്: യുവരാജ് സിങ്ങിന് ഒപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ സെന്‍സേഷനായ ശേഷം യുവരാജിന്‍റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ദേവ്‌ദത്ത്. യുവരാജിനോട് മത്സരിക്കാന്‍ താനില്ലെന്നും യുവിക്കൊപ്പം ബാറ്റ് ചെയ്യാനാണ് ആഗ്രഹമെന്നും ദേവ്ദത്ത് റീ ട്വീറ്റ് ചെയ്‌തു. ഫ്ലിക് ഷോട്ടുകള്‍ യുവിയില്‍ നിന്നാണ് പഠിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

  • Not competing with you paji. 😛 Learnt the flick from you. Always wanted to bat with you. Let’s go!🤩 https://t.co/dpGkmpLBfJ

    — Devdutt Padikkal (@devdpd07) October 3, 2020 " class="align-text-top noRightClick twitterSection" data=" ">

വിരാട് കോലിയെ പുകഴ്‌ത്തിയും ദേവ്‌ദത്തിനെ പ്രശംസിച്ചും കൊണ്ടായിരുന്നു യുവിയുടെ ട്വീറ്റ്. ഫോം എന്നത് താല്‍ക്കാലികം മാത്രമാണ്. എന്നാല്‍ ക്ലാസ് എന്നത് എക്കാലത്തേക്കുമുള്ളതാണെന്ന് യുവരാജ് കുറിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കോലിയെ ഫോം ഔട്ടായി കാണാനില്ലെന്നും യുവി കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് ദേവദത്തിനെ കുറിച്ചുള്ള പരാമര്‍ശം. പടിക്കല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും താരത്തിന് ഒപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും യുവി കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന് എതിരായ അവസാനത്തെ ഐപിഎല്ലില്‍ ദേവ്‌ദത്ത് അര്‍ദ്ധസെഞ്ച്വറിയോടെ 63 റണ്‍സെടുത്തിരുന്നു. 45 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്‌ദത്തിന്‍റെ ഇന്നിങ്സ്. പകുതി മലയാളിയായ ദേവ്‌ദത്ത് മലപ്പുറം എടപ്പാള്‍ സ്വദേശിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.