ETV Bharat / sports

തിരികൊളുത്തി ധവാൻ, അവസാന വെട്ടിക്കെട്ടുമായി അക്‌സര്‍; ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി

ആദ്യം ബാറ്റ് ചെയ്‌ത് ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം. അവസാന ഓവറില്‍ മൂന്ന് സിക്‌സ് അടക്കം നേടി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു.

ipl result latest news  ഐപിഎല്‍ റിസള്‍ട്ട് വാര്‍ത്തകള്‍  ഐപിഎല്‍ വാര്‍ത്തകള്‍  ചെന്നൈ സൂപ്പര്‍ കിങ്സ് വാര്‍ത്തകള്‍  ഡല്‍ഹി ക്യാപിറ്റല്‍സ് വാര്‍ത്തകള്‍  ചെന്നൈയ്‌ക്ക് തോല്‍വി വാര്‍ത്തകള്‍  Delhi Capitals news  Chennai Super Kings news  Chennai Super Kings lost
തിരികൊളുത്തി ധവാൻ, അവസാന വെട്ടിക്കെട്ടുമായി അക്‌സര്‍; ചെന്നൈയെ തോല്‍പ്പിച്ച് ഡല്‍ഹി
author img

By

Published : Oct 18, 2020, 1:16 AM IST

Updated : Oct 18, 2020, 4:27 AM IST

ഷാര്‍ജ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ അക്‌സര്‍ പട്ടേലുമാണ് ഡല്‍ഹിയുടെ വിജയശില്‍പ്പികള്‍. ആദ്യം ബാറ്റ് ചെയ്‌ത് ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം. അവസാന ഓവറില്‍ മൂന്ന് സിക്‌സ് അടക്കം നേടി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു. ജയത്തോടെ ഒമ്പത് കളികളില്‍ നിന്ന് ഏഴ്‌ ജയത്തോടെ 14 പോയന്‍റ് നേടിയ ഡല്‍ഹി പോയന്‍റ് ടേബിളില്‍ മുംബെയെ മറികടന്ന് ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങള്‍ക്കിടെ ആറ് തോല്‍വി വഴങ്ങിയ ധോണിയും സംഘവും ലീഗില്‍ ആറാമതാണ്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്‌ടമായി. പിന്നാലെ രണ്ടാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഡുപ്ലെസി - ഷെയ്ന്‍ വാട്ട്‌സണ്‍ സഖ്യവും ഇന്നിങ്‌സിന്‍റെ അവസാനം തകര്‍ത്തടിച്ച അമ്പാട്ടി റായുഡു - രവീന്ദ്ര ജഡേജ സഖ്യവുമാണ് ചെന്നൈ ഇന്നിങ്‌സിന്‍റെ നട്ടെല്ലായത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സാണ് വാട്‌സണ്‍ അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഡുപ്ലെസി 47 പന്തില്‍ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 58 റണ്‍സെടുത്തു. ഡുപ്ലെസിയെ പുറത്താക്കിയ കഗിസോ റബാദ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറായി. 27 മത്സരങ്ങളില്‍ നിന്നാണ് റബാദയുടെ നേട്ടം.

ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളടക്കം 33 റണ്‍സെടുത്തു. ധോണി മൂന്ന് റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റില്‍ റായുഡു - ജഡേജ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഡല്‍ഹിക്കായി നോര്‍ക്യ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ 180 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡല്‍ഹിക്ക് തുടക്കം പിഴച്ചു. ആദ്യ ഓവറില്‍ റണ്‍സെടുക്കാതെ പൃഥ്വി ഷായും, അഞ്ചാം ഓവറില്‍ എട്ട് റണ്‍സുമായി അജിങ്ക്യ രഹാനെയും മടങ്ങി. എന്നാല്‍ ക്യാപ്‌റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ശിഖര്‍ ധവാൻ ടീമിനെ മുന്നോട്ട് നയിച്ചു. 23 പന്തില്‍ 23 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 96ലെത്തി. പിന്നാലെ വന്ന മാര്‍ക്ക്സ്‌ സ്‌റ്റോണിസ് സ്‌കോറിങ്ങിന് വേഗം കൂട്ടി. 14 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 24 റണ്‍സാണ് സ്‌റ്റോണിസ് അടിച്ചെടുത്തത്. തുടര്‍ന്ന് വന്ന അലക്‌സ് കാരി നാല് റണ്‍സ് മാത്രമെടുത്ത് മടങ്ങി. പിന്നാലെ വന്ന അക്‌സര്‍ പട്ടേറിലെ സാക്ഷിയാക്കി ശിഖര്‍ ധവാൻ ഐപിഎല്ലിലെ തന്‍റെ ആദ്യം സെഞ്ച്വറി നേടി.

അവസാന ഓവറില്‍ 17 റണ്‍സായിരുന്ന ഡല്‍ഹിയുടെ ലക്ഷ്യം. എന്നാല്‍ രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറില്‍ മൂന്ന് സിക്‌സര്‍ പറത്തി അക്‌സര്‍ പട്ടേല്‍ കരുത്തുകാട്ടി. 22 റണ്‍സാണ് ഡല്‍ഹി അവസാന ഓവറില്‍ അടിച്ചെടുത്ത്. അഞ്ച് പന്തില്‍ നിന്ന് മൂന്ന് സിക്‌സുള്‍പ്പടെ 21 റണ്‍സെടുത്തപ്പോള്‍, 58 പന്തില്‍ നിന്ന് ഒരു സികസും 14 ഫോറുമടക്കം ശിഖര്‍ ധവാൻ 101 റണ്‍സെടുത്തു. ചൊവ്വാഴ്‌ച നടക്കുന്ന മത്സരത്തില്‍ കിങ്‌സ്‌ ഇലവൻ പഞ്ചാബാണ് ഡല്‍ഹിയുടെ അടുത്ത എതിരാളികള്‍. തിങ്കളാഴ്‌ച രാജസ്ഥാനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Last Updated : Oct 18, 2020, 4:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.