ETV Bharat / sports

ഒടുവില്‍ ചെന്നൈയുടെ സ്‌പാർക്ക്: കോലിപ്പടയെ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന് - CSK vs RCB Match report

ഇന്നത്തെ മത്സരത്തോടെ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. അതേസമയം ചെന്നൈ 12 കളികളില്‍ നിന്ന് എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

CSK vs RCB Match report
ഒടുവില്‍ ചെന്നൈയുടെ സ്‌പാർക്ക്: കോലിപ്പടയെ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്
author img

By

Published : Oct 25, 2020, 7:08 PM IST

ദുബായ്: ആശ്വസിക്കാനെങ്കിലും ഒരു ജയം. അത്ര മാത്രമേ ചെന്നൈ സൂപ്പർ കിംഗ്‌സ്‌ ആരാധകർ ആഗ്രഹിച്ചുള്ളൂ. പക്ഷേ ഇന്ന് കളി മാറി. തുടർജയങ്ങളുമായെത്തിയ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ചെന്നൈ ആരാധകർക്ക് നല്‍കുന്നത് നേരിയ പ്ലേ ഓഫ് പ്രതീക്ഷ. ഐപിഎല്ലില്‍ 11 കളികളില്‍ മൂന്ന് ജയവും എട്ട് തോല്‍വിയുമായിരുന്നു ഇതുവരെ എംഎസ് ധോണിക്കും സംഘത്തിനുമുണ്ടായത്. ഇന്ന് ദുബായ് സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോൾ കടുത്ത ചെന്നൈ ആരാധകർ പോലും ജയം സ്വപ്‌നം കണ്ടിരുന്നില്ല. ടോസ് നേടി ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തതോടെ സൂപ്പർ കിംഗ്സ് യഥാർഥ മുഖം കാണിച്ചു. പേരും പെരുമയുമുള്ള ബാംഗ്ലൂർ ബാറ്റിങ് നിരയെ ചെന്നൈ ബൗളർമാർ വരിഞ്ഞുമുറുക്കി. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂരിന് നേടാനായത് 145 റൺസ് മാത്രം.

ചെന്നൈ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18. 4 ഓവറില്‍ ലക്ഷ്യം മറികടന്നു. കഴിഞ്ഞ മത്സരങ്ങളില്‍ വൻ പരാജയമായിരുന്ന യുവതാരം റിതുരാജ് ഗെയ്‌ക്ക്‌വാദ് അർധസെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോൾ അമ്പാട്ടി റായിഡു 27 പന്തില്‍ 39 റൺസെടുത്ത് മികച്ച പിന്തുണ നല്‍കി. റായിഡുവിന്‍റെയും ഓപ്പണർ ഫാഫ് ഡുപ്ലിസിയുടേയും വിക്കറ്റുകൾ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. നായകൻ ധോണി 19 റൺസെടുത്ത് റിജുരാജിന് മികച്ച പിന്തുണ നല്‍കി പുറത്താകാതെ നിന്നു. നേരത്തെ നായകൻ വിരാട് കോലിയുടെ അർധസെഞ്ച്വറി മികവിലാണ് ബാംഗ്ലൂർ 145 റൺസെടുത്തത്. ചെന്നൈ ബൗളർമാർ റൺസ് വിട്ടുകൊടുക്കാതെ പന്തെറിഞ്ഞപ്പോൾ ഡിവില്ലിയേഴ്സ് അടക്കമുള്ള ബാറ്റ്സ്മാൻമാർക്ക് അതിവേഗം റൺസ് സ്കോർ ചെയ്യാനായില്ല.

ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനും പ്ലേ ഓഫ് സാധ്യത കൂടുതല്‍ ഉറപ്പിക്കാനും ബാംഗ്ലൂരിന് കഴിയുമായിരുന്നു. ഇന്നത്തെ മത്സരത്തോടെ 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും നാല് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ. അതേസമയം ചെന്നൈ 12 കളികളില്‍ നിന്ന് എട്ട് പോയിന്‍റുമായി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.