ETV Bharat / sports

സിഎസ്‌കെ മറ്റേത് ടീമിനെയും പോലെന്ന് ഹിറ്റ്മാന്‍

author img

By

Published : Sep 19, 2020, 6:50 PM IST

Updated : Sep 25, 2020, 6:00 PM IST

ഐപിഎല്‍ 13ാം പതിപ്പിലെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ

രോഹിത് ശര്‍മ ഐപിഎല്‍ വാര്‍ത്ത  സിഎസ്‌കെയും മുംബൈയും വാര്‍ത്ത  rohit sharma ipl news  csk and mumbai news
ഐപിഎല്‍

അബുദബി: മറ്റ് ഏത് ടീമിനെയും നേരിടുന്നത് പോലെ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടുമെന്ന് മുംബൈ ഇന്ത്യന്‍സിന്‍റെ നായകന്‍ രോഹിത് ശര്‍മ്മ. അബുദാബിയില്‍ നടക്കുന്ന ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് ഹിറ്റ്മാന്‍റെ പ്രതികരണം. ചൈന്നൈക്ക് എതിരെ ആസ്വദിച്ചാണ് കളിക്കാറുള്ളതെന്നും രോഹിത് പറഞ്ഞു. മുംബൈയുടെ ഒഫീഷ്യല്‍ ട്വീറ്റിലൂടെയാണ് നായകന്‍റെ പ്രതികരണം. ഏറെ കാലത്തിന് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്ലില്‍ കൂടുതല്‍ പേര്‍ ഇഷ്‌ടപ്പെടുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടമെന്ന വിശേഷണമാണ് മുംബൈയുടെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ വിജയം. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. നാല് തവണയാണ് അവര്‍ കീരടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് 28 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 17 തവണയും മുംബൈക്കായിരുന്നു ജയം.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.