അബുദാബി: അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ അമ്പാട്ടി റായിഡുവിന്‍റെയും ഫാഫ് ഡുപ്ലെസിയുടെയും കരുത്തില്‍ ഐപിഎല്‍ പതിമൂന്നാം പതിപ്പില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് മഹേന്ദ്രസിങ് ധോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് സിഎസ്‌കെയുടെ ജയം.
-
Samuel Mathew Curran aka Kadai Kutty Singam, our man of the moment! 🦁💛 #WhistlePodu #Yellove #WhistleFromHome pic.twitter.com/WRSCHxOACg
— Chennai Super Kings (@ChennaiIPL) September 19, 2020 " class="align-text-top noRightClick twitterSection" data="
">Samuel Mathew Curran aka Kadai Kutty Singam, our man of the moment! 🦁💛 #WhistlePodu #Yellove #WhistleFromHome pic.twitter.com/WRSCHxOACg
— Chennai Super Kings (@ChennaiIPL) September 19, 2020Samuel Mathew Curran aka Kadai Kutty Singam, our man of the moment! 🦁💛 #WhistlePodu #Yellove #WhistleFromHome pic.twitter.com/WRSCHxOACg
— Chennai Super Kings (@ChennaiIPL) September 19, 2020
48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് നാലാമനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു സ്വന്തമാക്കിയത്. മൂന്നാമനായി ഇറങ്ങിയ ഫാഫ് ഡുപ്ലെസി 44 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 55 റണ്‍സെടുത്ത് അമ്പാട്ടിക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ചെന്നൈക്കായി ഉണ്ടാക്കിയത്.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സ് എന്ന നിലയില്‍ പ്രതിസന്ധിയിലായ ചെന്നൈയെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കരാനാണ് കര കയറ്റിയത്. ആറ് പന്തില്‍ രണ്ട് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് ആറാമനായി ഇറങ്ങിയ കുറാന്‍ അടിച്ച് കൂട്ടിയത്.
മുംബൈ ഇന്ത്യന്‍സിനെതിരെ 163 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ചെന്നൈക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആറ് റണ്‍സ് എടുക്കുന്നതിനിടെ ചെന്നൈയുടെ ഓപ്പണര്‍മാര്‍ കൂടാരം കയറി. മുരളി വിജയ് ഒരു റണ്‍സ് എടുത്തും ഷെയിന്‍ വാട്ട്സണ്‍ നാല് റണ്‍സ് എടുത്തുമാണ് പുറത്തായത്.
മുംബൈക്കായി ട്രെന്‍ഡ് ബോള്‍ട്ട്, പാറ്റിസണ്‍, ജസ്‌പ്രീത് ബുമ്ര, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.