ETV Bharat / sports

ബെന്‍ സ്റ്റോക്ക്‌സ് റോയലാകുന്നു; യുഎഇലേക്ക് തിരിച്ചു - സ്‌റ്റോക്സ് യുഎഇയില്‍ എത്തി

നേരത്തെ വ്യക്തിപരമായ കാരണങ്ങളാല്‍ പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പര പാതിവഴിക്ക് അവസാനിപ്പിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് പോയിരുന്നു

ben stokes in ipl news  stokes came to uae news  ben play for rr  ഐപിഎല്ലിന്‍റെ ഭാഗമായി ബെന്‍ സ്റ്റോക്‌സ് വാര്‍ത്ത  സ്‌റ്റോക്സ് യുഎഇയില്‍ എത്തി  ആര്‍ആറിനൊപ്പം ബെന്‍ കളിക്കും
ബെന്‍ സ്റ്റോക്ക്‌സ്
author img

By

Published : Oct 3, 2020, 9:57 PM IST

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ് അടുത്ത ആഴ്‌ച ടീമിന്‍റെ ഭാഗമായേക്കും. നേരത്തെ വ്യക്തിപരമായ കാരണങ്ങളാലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനിന്നത്. ഇംഗ്ലണ്ടില്‍ നിന്നും ന്യൂസിലന്‍ഡില്‍ എത്തിയ സ്‌റ്റോക്‌സ് ഇതേവരെ പിതാവിനോടും കുടുംബത്തോടും ഒപ്പമാണ് കഴിഞ്ഞിരുന്നത്.

നേരത്തെ പാകിസ്ഥാന് എതിരായ ടെസ്റ്റ് പരമ്പര പാതിവഴിക്ക് അവസാനിപ്പിച്ചാണ് സ്‌റ്റോക്‌സ് കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് പോയത്. സ്റ്റോക്സ് ന്യൂസിലന്‍ഡിലെ വിമാനത്താവളത്തില്‍ നിന്നും പിതാവിനും സഹോദരനും ഒപ്പമെടുത്ത പടത്തോടൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു. താരം യുഎഇലേക്ക് തിരിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഐപിഎല്ലിനായി യുഎഇയില്‍ എത്തിയാലും താരത്തിന് ആറ്‌ ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. ഇതിനിടെ മൂന്ന് തവണ കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവെന്ന് തെളിഞ്ഞാലെ ടീമിന്‍റെ ഭാഗമാകാന്‍ സാധിക്കൂ. കഴിഞ്ഞ മൂന്ന് സീസണുകളിലായി സ്റ്റോക്‌സ് ഐപിഎല്ലിന്‍റ ഭാഗമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.