ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ 202 റണ്‍സിന്‍റ വിജയ ലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. 81 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇരവുരും ചേര്‍ന്നുണ്ടാക്കിയത്.
40 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത ദേവ്‌ദത്തും 35 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 52 റണ്‍സെടുത്ത് ഓസിസ് താരം ആരോണ്‍ ഫിഞ്ചും പുറത്തായി. നാലാമനായി ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സും വെടിക്കെട്ട് ബാറ്റിങ്ങാണ് ദുബായില്‍ കാഴ്‌ചവെച്ചത്. 24 പന്തില്‍ 55 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 10 പന്തില്‍ 27 റണ്‍സെടുത്ത ശിവം ദുബെ ഡിവില്ലിയേഴ്‌സിന് ശക്തമായ പിന്തുണ നല്‍കി. ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശിവം ദുബെയുടെ ഇന്നിങ്സ്.
അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഫിഞ്ചിനെയും ദേവ്‌ദത്തിനെയും ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ നായകന്‍ വിരാട് കോലിയെ രാഹുല്‍ ചാഹറും പുറത്താക്കി.