ഷാര്‍ജ: തുടര്‍ച്ചയായ മൂന്നാം ഐപിഎല്ലിലും ഷാര്‍ജയില്‍ വമ്പന്‍ വിജയ ലക്ഷ്യം. കൊല്‍ക്കത്തക്ക് എതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 228 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ തിളങ്ങിയ ഓപ്പണര്‍ പൃഥ്വി ഷായും നായകന്‍ ശ്രേയസ് അയ്യരുമാണ് ഡല്‍ഹിക്ക് കൂറ്റര്‍ സ്‌കോര്‍ സമ്മാനിച്ചത്. പൃഥ്വി ഷാ 41 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 66 റണ്‍സെടുത്തു. 38 പന്തില്‍ 88 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശ്രേയസിന്‍റെ ഇന്നിങ്സ്. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത ഹിറ്റ്‌മെയറും പുറത്താകാതെ നിന്നു.
-
Innings Break!@DelhiCapitals post a mammoth total of 228/4 on the board, courtesy half-centuries by Shaw (66) and Iyer (88*)
— IndianPremierLeague (@IPL) October 3, 2020 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/rytJ37sLz8 #DCvKKR #Dream11IPL pic.twitter.com/bx1zIHTsK9
">Innings Break!@DelhiCapitals post a mammoth total of 228/4 on the board, courtesy half-centuries by Shaw (66) and Iyer (88*)
— IndianPremierLeague (@IPL) October 3, 2020
Scorecard - https://t.co/rytJ37sLz8 #DCvKKR #Dream11IPL pic.twitter.com/bx1zIHTsK9Innings Break!@DelhiCapitals post a mammoth total of 228/4 on the board, courtesy half-centuries by Shaw (66) and Iyer (88*)
— IndianPremierLeague (@IPL) October 3, 2020
Scorecard - https://t.co/rytJ37sLz8 #DCvKKR #Dream11IPL pic.twitter.com/bx1zIHTsK9
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 16 പന്തില്‍ 26 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്കുയര്‍ന്ന പൃഥ്വിക്ക് പിന്തുണനല്‍കി. ഇരുവരും ചേര്‍ന്ന് 56 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. പിന്നാലെ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് 73 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കിയാണ് പൃഥ്വി കൂടാരം കയറിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് 17 പന്തില്‍ 38 റണ്‍സും മാര്‍ക്കസ് സ്റ്റോണിയസ് ഒരു റണ്‍സെടുത്തും പുറത്തായി. കൊല്‍ക്കത്തക്കായി ആന്ദെ റസല്‍ രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍ഗോട്ടി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.