ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യത്തില്‍ മനസ്തുറന്ന് ഇന്ത്യൻ താരം യുവരാജ് സിംഗ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അർധ സെഞ്ച്വറി നേടി മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് യുവിയും ആരാധകരും. മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടെങ്കിലും 35 പന്തില്‍ 53 റൺസ് നേടിയ യുവിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധനേടി.
At 37, @YUVSTRONG12 is never far from questions about retirement. He's now turning to Sachin Tendulkar to help him navigate these late stages of his playing career. https://t.co/PspDtjtcva
— ICC (@ICC) March 25, 2019 " class="align-text-top noRightClick twitterSection" data="
">At 37, @YUVSTRONG12 is never far from questions about retirement. He's now turning to Sachin Tendulkar to help him navigate these late stages of his playing career. https://t.co/PspDtjtcva
— ICC (@ICC) March 25, 2019At 37, @YUVSTRONG12 is never far from questions about retirement. He's now turning to Sachin Tendulkar to help him navigate these late stages of his playing career. https://t.co/PspDtjtcva
— ICC (@ICC) March 25, 2019
മോശം ഫോമിനെത്തുടർന്ന് യുവരാജ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നഅഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട്പ്രതികരിക്കുകയായിരുന്നു യുവി. സമയമാകുമ്പോൾ താൻ തന്‍റെ ബൂട്ടഴിക്കുമെന്നും ഇത് സംബന്ധിച്ച്സച്ചിൻ തെണ്ടുല്‍ക്കറുമായി സംസാരിച്ചിരുന്നുവെന്നും യുവി പറഞ്ഞു. താൻ ഇപ്പോൾ നേരിടുന്ന സമയത്തിലൂടെ ആദ്ദേഹവും കടന്നുപോയിരുന്നു. സച്ചിനോട് സംസാരിച്ചത് തനിക്ക് വളരെയധികം ഗുണം ചെയ്തെന്നും യുവി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷങ്ങൾ തനിക്ക് കയറ്റിറക്കങ്ങളുടേതായിരുന്നുവെന്നും താൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് ഈ കളി വളരെയേറെ ആസ്വദിക്കുന്നതുകൊണ്ടാണെന്നും യുവരാജ് പറഞ്ഞു. എത്രനാൾ തനിക്കിത് ആസ്വദിക്കാൻ കഴിയുമോ, അത്രയും നാൾ താൻ കളി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ സീസണില്‍മോശം പ്രകടനം കാഴ്ചവച്ചിട്ടും അടിസ്ഥാനവിലയായ ഒരു കോടി രൂപയ്ക്ക് യുവിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുകയായിരുന്നു. മേയ് 2017 ന് ശേഷം ഇതാദ്യമായാണ് യുവി അർധസെഞ്ച്വറി നേടുന്നത്.