ഇന്ത്യൻ യുവതാരം പൃഥ്വി ഷായെ പ്രശംസിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഷാ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗിനെ ഓർമ്മിപ്പിക്കുന്നെന്നും താരത്തിന്‍റെ ഷോട്ടുകളും ശൈലിയും സെവാഗിനോട് സാമ്യമുള്ളതാണെന്നും ലാറ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി പൃഥ്വി ഷാ നടത്തുന്ന പ്രകടനങ്ങളാണ് ലാറയെ ആകർഷിച്ചിരിക്കുന്നത്. പൃഥ്വി ഷായ്ക്ക് 19 വയസ്സുമാത്രമാണ് ഉള്ളതെങ്കിലും അത്ഭുതപ്പെടുത്തുന്ന പക്വതയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പൃഥ്വിയുടെ രണ്ടാം ഐപിഎൽ സീസണാണ്. ഒരു യുവതാരമല്ല മറിച്ച് സീനിയർ താരമാണ് പൃഥ്വി ഷാ ഇപ്പോൾ. അതുപോലെ തന്നെയാണ് ടീമും ആരാധകരും ഈ യുവതാരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതും. പൃഥ്വി ഷാ ടെസ്റ്റിൽ സെഞ്ച്വറി അടിച്ചത് മുതൽ താൻ താരത്തെ ശ്രദ്ധിക്കുന്നുണ്ടെന്നും ലാറ പറഞ്ഞു.
പൃഥ്വി ഷാ സെവാഗിനെ ഓർമിപ്പിക്കുന്നു: ലാറ - വിരേന്ദർ സെവാഗ്
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി പൃഥ്വി ഷാ നടത്തുന്ന പ്രകടനങ്ങളാണ് ലാറയെ ആകർഷിച്ചിരിക്കുന്നത്.